ലേഖനം:ദൈവസഭകൾ പ്രാർത്ഥനയിൽ ഉണരട്ടെ | ബിൻസൺ കെ ബാബു ,ഡെറാഡൂൺ

ഞാൻ എന്റെ സഭയെ പണിയും പാതാളഗോപുരങ്ങൾ അതിനെ ജയിക്കുകയില്ല(മത്തായി 16 :18 ).ദൈവത്തിൽ ആശ്രയിക്കുന്ന ഒരു ദൈവപൈതലിനെ തകർത്തുകളയുവാൻ ഈ ലോകത്തിലെ ഒന്നിനും കഴിയുകയില്ല.ആദ്യകാലം മുതൽ തന്നെ ദൈവസഭകൾ ഒത്തിരി പീഡനങ്ങളിൽ കൂടി കടന്നുപോയി.അനേക ദൈവദാസന്മാർ വിശ്വാസികൾ കർത്താവിന്റെ നാമത്തിനുവേണ്ടി രക്തസാക്ഷികളായി.അത് ഇന്നും തുടർന്നുകൊണ്ടിരിക്കുന്നു.പല ഗ്രാമങ്ങളിലും അതി ധാരുണമായ സംഭവ വികാസങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.ദൈവസഭയെ മുടിച്ചുകളയുവാൻ ഇല്ലാതാക്കുവാൻ പല ശ്രമങ്ങളും നടന്നുകൊണ്ടിരിക്കുന്നു.എന്നിട്ടും ദൈവ സഭ വളർന്നുകൊണ്ടിരിക്കുന്ന്നു.അനേകർ ദൈവനാമത്തിനുവേണ്ടി പലതും സഹിക്കുന്നു.അതിനെ ഒന്നും വക വയ്ക്കാതെ കർത്താവ് ഏല്പിച്ച ഭൗത്യം പൂർത്തിയാക്കുന്നു.

നാം ആരെയാണ് ഭയക്കുന്നത് ?ഇന്നത്തെ ഗവണ്മെന്റിനേയോ അല്ലെങ്കിൽ മറ്റു അതികാരങ്ങളായോ?സ്വർഗ്ഗത്തിലെ ദൈവം ആണ് നിയമിച്ചതെങ്കിൽ ദൈവം നോക്കിക്കോളും.നമ്മുടെ കർത്തവ്യം ദൈവത്തിന്റെ വേല വിശ്വസ്തതയോടെ ചെയ്യുക .പ്രാർത്ഥിക്കുന്ന ,കണ്ണുനീർ ഒഴുകുന്ന ഒരു ദൈവപൈതൽ ഉണ്ടെങ്കിൽ ഈ ലോകത്തിൽ എന്ത് പ്രതികൂലം വന്നാലും ഭയപ്പെടുകയില്ല.ദൈവത്തിന്റെ സന്നിധിയിൽ സന്തോഷിക്കും.സഭകൾക്ക് എന്ത് പീഡനങ്ങൾ നേരിട്ടാലും അത് ശക്തമായി വളരും.അതിനെ തകർക്കാൻ ഒരു ശക്തിക്കും കഴിയില്ല.പ്രാര്ഥിക്കുന്നവനെ ബലപ്പെടുത്തുന്ന ദൈവശക്തി ദൈവസഭകളെ വരുത്തുവാൻ ഇടയാകും. ദൈവമക്കളായ നമ്മുടെ ഉത്തരവാദിത്വം പ്രാർത്ഥന എന്നതാണ്.പ്രാർത്ഥന എന്ന ആയുധമാണ് നാം ഉപയോഗിക്കേണ്ടത്.കർത്താവായ യേശു നമ്മുക്ക് പകർന്നു തന്നതും അത് മാത്രമാണ്.ഏതു പ്രയാസങ്ങളിലും പകരം ചോദിക്കാൻ പോയില്ല മറുപടി നൽകാൻ പോയില്ല പ്രാർത്ഥനക്കു വേണ്ടി സമയങ്ങൾ വേർതിരിച്ചു.അതാണ് നമ്മുക്ക് ഇന്ന് ആവശ്യം വേണ്ടുന്നത് .ആ പ്രാർത്ഥനയിലൂടെ കിട്ടുന്ന ദൈവശക്തി മുന്നോട്ടുപോകാനുള്ള ധൈര്യം നൽകും.ഏതു പ്രതിസന്ധികളിലും പിടിച്ചുനിക്കാൻ കൃപ തരും.സഭാപ്രസ്ഥാനങ്ങളുടെ വലുപ്പത്തേക്കാൾ ,സ്ഥാനമാനങ്ങൾക്കു വേണ്ടിയുള്ള പരക്കം പാച്ചിലിനേക്കാൾ ഇന്ന് ആവശ്യം വേണ്ടുന്ന കണ്ണുനീർ ഒഴുക്കി പ്രാർത്ഥിക്കുന്ന ദൈവമക്കളുടെ കൂട്ടത്തെയാണ്.ദൈവദാസന്മാർ അങ്ങനെയുള്ളവരെ വളർത്തിയെടുക്കട്ടെ സഭകളിൽ അതിനുവേണ്ടി ഒരുങ്ങട്ടെ. പ്രാർത്ഥന എന്നാ വലയത്തിനുള്ളിൽ ആയിരിക്കുന്ന ഒരു ദൈവസഭയെയും തകർക്കുവാൻ പിശാചിന് സാധിക്കുകയില്ല.കേവലം താൽക്കാലിക കാര്യത്തിന് വേണ്ടി പ്രാർത്ഥിക്കുന്നതിനേക്കാൾ നിത്യമായി നിലനിൽക്കുന്ന ദൈവരാജ്യത്തിന്റെ കെട്ടുപണിക്കുവേണ്ടി പ്രത്നിക്കാം .അതാണ് ഇന്നിന്റെ ആവശ്യം.നമ്മുടെ ദൈവം വലിയവനാണ്.ആ ദൈവം ഉന്നതത്തിൽ വസിക്കുന്നു.സകലതിൻമീതെ അവൻ വാഴുന്നു.ആ ദൈവത്തെയാണ് നാം സേവിക്കുന്നത്.

രാജ്യത്തിന്റെ സമാധാനത്തിനായി ,നല്ലൊരു ഇന്ത്യക്കായി നമ്മുക്ക് പ്രാർത്ഥിക്കാം ..കൈകോർക്കാം .നമ്മുടെ കടമ ഈ രാജ്യത്തിന് വേണ്ടി പ്രാർത്ഥിക്കുക ഭരണകൂടത്തിന് വേണ്ടി പ്രാർത്ഥിക്കുക അവർക്കു നന്നായി ഭരിക്കുവാൻ ദൈവം കൃപ കൊടുക്കേണ്ടതിനായി പ്രാർത്ഥിക്കാം .

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.