പി.സി.എൻ.എ.കെ മയാമി: ലീഡർഷിപ്പ് സെമിനാർ

ഫ്ലോറിഡ: ജൂലായ് 4 മുതൽ 7 വരെ മയാമിയിൽ നടക്കുന്ന പി.സി.എൻ.എ. കെ കോൺഫ്രൻസിന്റെ മുന്നോടിയായി ജൂലൈ 3, 4 തിയതികളിൽ ലീഡേഴ്സ് സെമിനാർ നടക്കും.

ജൂലൈ 3 ന് വൈകിട്ട് 5 നു തുടങ്ങുന്ന ഏറെ പ്രത്യേകതയും പ്രാധാന്യവുമുള്ള ഈ പ്രീ – കോൺഫറൻസ് സെമിനാർ ജൂലൈ 4 നു ഉച്ചക്ക് 12 മണിക്ക് നടക്കുന്ന സെഷനോടെ സമാപിക്കും.

പാസ്റ്റേഴ്സ്, സണ്ടേസ്കൂൾ ലീഡേഴ്സ്, യുവജന പ്രവർത്തകരും നേതൃത്വനിരയിലുള്ളവർ, സഭാ സംഘടന ലീഡേഴ്സ്, ലേഡീസ് മുൻനിര പ്രവർത്തകർ തുടങ്ങി നേതൃതലത്തിൽ പ്രവർത്തിക്കുന്നവർക്ക് പങ്കെടുക്കാം.

post watermark60x60

കാലിക പ്രാധാന്യമുള്ള വിഷയങ്ങളെക്കുറിച്ച് പ്രഗത്ഭരായവർ ക്ലാസെടുക്കും.
കഴിഞ്ഞ വർഷത്തെ 36 മത് കോൺഫ്രൻസ് ഭാരവാഹികളും ഇപ്രാവശ്യത്തെ ഭാരവാഹികളും സംയുക്തമായാണ് ലീഡേഴ്സ് സെമിനാർ സംഘടിപ്പിക്കുന്നത്.

50 ഡോളറാണ് രജിസ്ട്രഷൻ ഫീ. മെച്ചമായ ഭക്ഷണവും താമസ സൗകര്യവും സംഘാടകർ ഒരുക്കും. ജൂൺ 5 ന് മുമ്പ് രജിസ്ട്രേഷൻ ചെയ്യുന്നവർക്കാണ് ഈ സൗജന്യ റേറ്റിൽ സ്വകര്യങ്ങൾ ലഭിക്കുകയുള്ളൂ.
കൂടുതൽ വിവരങ്ങൾക്ക്: pcnakmiami.org

-ADVERTISEMENT-

-ADVERTISEMENT-

You might also like