7 ദിന ഉപവാസ പ്രാർത്ഥനകൾക്ക് ഇന്ന് തുടക്കം

ഷാർജ: ഹെബ്രോൻ അസ്സെംബ്ലിസ് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ മെയ്‌ മാസം 25 മുതൽ 7 ദിവസത്തെ ഉപവാസ പ്രാർത്ഥന നടത്തപ്പെടുന്നു. അനുഗ്രഹീതരായ ദൈവദാസന്മാരായ പാസ്റ്റർ അജി ആന്റണി, പാസ്റ്റർ ജോൺസൻ മാത്യു, പാസ്റ്റർ ജോൺസൻ കുമ്പനാട്, പാസ്റ്റർ പ്രിൻസ് ന്യൂ ഡൽഹി എന്നിവർ ശുശ്രുഷിക്കുന്നു. ഷാർജ സെന്റ് മാർട്ടിൻ ചർച്ചിൽ അതെ ദിവസങ്ങളിൽ രാത്രി 8 മുതൽ 10 വരെ ആണ് യോഗങ്ങൾ നടത്തപ്പെടുക.
ഉയരത്തിൽ നിന്നു ശക്തി ധരിക്കുക എന്ന തീം ആസ്പദീകരിച്ച് നടക്കുന്ന പ്രസ്തുത മീറ്റിംഗുകൾക്ക് സഭാശുശ്രൂഷകൻ പാസ്റ്റർ റെജി വർക്കി നേതൃത്വം നൽകുന്നു.
ഹെബ്രോൻ ക്വയർ നയിക്കുന്ന അനുഗ്രഹീത വർഷിപ്പും വിവിധ വിഷയങ്ങൾക്ക് വേണ്ടി മദ്ധ്യസ്ഥ പ്രാർത്ഥനകളും ക്രമീകരിച്ചിരിക്കുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like