കാനഡ സ്പിരിച്ച്വൽ ഗ്രൂപ്പിന്റെ സംഗീത സായാഹ്നം ലണ്ടനിൽ നടന്നു

 

ലണ്ടൻ (ഒണ്ടാറിയോ) : കാനഡ സ്പിരിച്ച്വൽ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിലുള്ള സംഗീത സായാഹ്ന സമ്മേളനം മെയ് 18 ന് ലണ്ടൻ സ്റ്റോണി ക്രീക്ക് ബാപ്റ്റിസ്റ്റ് ചർച്ചിൽ വെച്ച് നടന്നു. ഹാർട്ട്‌ ബീറ്റ്‌സ് എന്ന സംഗീത ടീമിലൂടെ നിരവധി ഗാനങ്ങൾ ആലപിച്ചതും പ്രശസ്ത ഗായകനുമായ ബ്രദർ. പീറ്റർ വര്ഗീസ് മുഖ്യ അഥിതിയായി പങ്കെടുത്തു. പാസ്റ്റർ ഷിനു തോമസിന്റെ അധ്യക്ഷതയിൽ നടന്ന സംഗീത സായ്ഹ്നത്തിൽ പാസ്റ്റർ ജോബിൻ പി മത്തായി മുഖ്യ സന്ദേശം നൽകി. കാനഡ സ്പിരിച്ച്വൽ ഗ്രൂപ്പിനെപ്പറ്റിയും ജൂലൈ 19 -21 വരെ ടോറോണ്ടോ
യിൽ നടക്കുന്ന സമ്മർ ക്യാമ്പിന്റെ ക്രമീകരണത്തെക്കുറിച്ചും ബ്രദർ . സാം പടിഞ്ഞാറേക്കര വിശദീകരിച്ചു. പങ്കെടുത്ത വിശ്വാസികൾക്ക് ആത്മീകഉണർവ്വും ഉന്മേഷവും നൽകുന്ന അനുഗ്രഹീത മീറ്റിംഗ് ക്രമീകരിച്ചത് കാനഡ സ്പിരിച്ച്വൽ ഗ്രൂപ്പ്‌ ആണ്. പാസ്റ്റര്മാരായ ഫിന്നി സാംസ് , വര്ഗീസ് വര്ഗീസ്, ലിവിൻ സാം, കൂടാതെ വിവിധ സഭാ വിശ്വാസികളും പങ്കെടുത്തു. കാനഡ സ്പിരിച്ച്വൽ ഗ്രൂപ്പ് ലണ്ടൻ കോഓർഡിനേറ്റർ ബ്രദർ . രേണു
വര്ഗീസ് , ഫിന്നി ബെൻ ജോസ് , പാസ്റ്റർ ഷിനു തോമസ്‌ എന്നിവർ നേതൃത്വം നൽകി.

-ADVERTISEMENT-

-ADVERTISEMENT-

You might also like