ഇന്ത്യൻ ക്രിസ്ത്യൻ കോൺഗ്രിഗേഷൻ നൈജീരിയയുടെ നേതൃത്വത്തിൽ ജയിൽ സന്ദർശനവും സഹായ വിതരണവും നടന്നു

ബ്ലസ്സൻ ചെറുവക്കൽ

ലാഗോസ്: ഇന്ത്യൻ ക്രിസ്ത്യൻ കോൺഗ്രിഗേഷൻ നൈജീരിയയുടെ നേതൃത്വത്തിൽ ലാഗോസ് കിരികിരി ജയിൽ സന്ദർശിക്കുകയും സഹായവിതരണം നടത്തുകയും ചെയ്തു.രാവിലെ 10 മണിയ്ക്ക് സുർലരെയിൽ നിന്നും പ്രാർത്ഥിച്ച് ആരംഭിച്ച പ്രവർത്തനത്തിന് മാത്യൂസ് ജോർജ് നേതൃത്യം നൽകി. ജോജി ജോർജ് ആരാധനയ്ക്ക് നേതൃത്വം നൽകി. പാസ്റ്റർ തോമസ് ജോൺ, മാത്യൂസ് ജോർജ്, ഷെറി മാത്യു, ജോസ് മാത്യു എന്നിവർ സന്ദേശങ്ങൾ അറിയിച്ചു. ഏബ്രഹാം വർഗ്ഗീസ് നന്ദി രേഖപ്പെടുത്തി.1500-ലധികം തടവുകാരോടൊത്തു ആരാധനയിൽ പങ്കെടുത്തത് വേറിട്ട അനുഭവമായി. നൈജീരിയയിൽ ആരാധിക്കുന്ന പ്രവാസികളുടെ കൂട്ടായ്മയായ ഇന്ത്യൻ ക്രിസ്ത്യൻ കോൺഗ്രിഗേഷന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ജയിൽ സന്ദർശനം.

-ADVERTISEMENT-

-ADVERTISEMENT-

You might also like