ചെറുചിന്ത:വിരുത് പ്രാപിക്കുക എന്ന ഏക ലക്ഷ്യം | ജൂനു ഫിന്നി, ത്രീശ്ശൂർ.

സമ്മാനാർഹനാവുക ,ആദരേണ്യനായ വ്യകതിയാവുക എന്ന ഇച്ഛ മാനുഷസഹജമാണ് ഒരു പരിതി വരെ അത് തെറ്റ് എന്ന് പറയാൻ കഴിയില്ല, എന്നാൽ പരിതി ലംഘനം ദുരന്തമായി പര്യവസാനിക്കും എന്ന് നാം മറക്കരുത്, എന്നാൽ ഈ കാലഘട്ടങ്ങളിൽ അതിനെ മുതലെടുത്താണ് വ്യവസായ വാണിജ്യ മേഖലകൾ കൊഴുക്കുന്നത്, പങ്കെടുക്കുന്നവർക്കെല്ലാം സമ്മാനം, സമ്മാനങ്ങളുടെ പെരുമഴക്കാലം, ബംബർ സമ്മാനം, എന്നീ വാഗ്ദാനങ്ങൾ നാം നിരവധി കേൾക്കാറുണ്ട്, അത് മറ്റൊന്നുമല്ല ഒരു കച്ചവടതന്ത്രം മാത്രം എങ്ങനെ എങ്കിലും ആളുകളെ ആകർഷിച്ചു വ്യാപാരം വർദ്ധിപ്പിക്കുക എന്നതാണ് ഇതിനു പിന്നിലേ ലക്ഷ്യം.

എന്നാൽ വിരുത് പ്രാപിക്കുക എന്നത് കൊണ്ട് അർത്ഥം ആക്കുന്നത്, വ്യവസ്ഥകൾ അനുസരിച്ച് ഒന്നാമതായി  ലക്ഷ്യം കൈവരിക്കുക എന്നതാണ്. പരമമായ ദൈവ ഹിതം നമ്മിലൂടെ നിറവേറുക എന്നതാണ് നമ്മുടെ വിരുത് പൗലൊസ് ഫിലിപ്പിയ ലേഖനത്തിലൂടെ നമ്മേ ഓർമ്മിപ്പിക്കുന്നു.

  1. പിമ്പിലുള്ളത് മറക്കുക.
post watermark60x60

ഫിലിപ്പിയ ലേഖനം 3: 14 ൽ പൗലോസ് ഓർപ്പിക്കുന്നു ഒന്നു  ഞാൻ ചെയ്യുന്നു, പിമ്പിലുള്ളത് മറന്നും, സദാ പുറകോട്ട് നോക്കുന്നവൻ ശരിയായ പടയാളി അല്ല. യുദ്ധം ചെയ്തു മുന്നേറുന്നവർ പിൻതിരിയാതിരിക്കാൻ പാലം കടന്നു കഴിഞ്ഞ്  പട്ടാള മേധാവികൾ അത് നശിപ്പിക്കുന്ന ചരിത്രം കൂടിയുണ്ട്. ജീവിതം യുദ്ധക്കളം (battlefield) ആണ്, ലക്ഷ്യം ബോധം ഇല്ലാത്ത വനും ,മടിയനും ഒരിക്കലും മുന്നേറുവാൻ കഴിയില്ല.

യുദ്ധം ജയിക്കാൻ അത്യാവശ്യം ഉണ്ടായിരിക്കേണ്ട യോഗ്യതയാണ് 1 പരിശീലനം, (Traiining  ) 2, അച്ചടക്കം (Discipline ). ശാരീരിക ബലഹീനത പോലും ആത്മീക മുന്നേറ്റത്തിന് തടസ്സം ആകാൻ സാധ്യതയുണ്ട്. ശരീരത്തേയും, മനസ്സിനേയും, ആത്മാവിനേയും  നീയന്ത്രിച്ചു നിവത്തുവാൻ കഴിയുന്നവർക്കുമാത്രമേ ഈ യുദ്ധകളത്തിൽ വിജയിക്കുവാൻ കഴിയൂ , യേശുക്രിസ്തു എന്ന ഏക ലക്ഷ്യത്തേ പ്രതി സ്ഥാനം മാനം എന്നിങ്ങനെ സകലവും ഉപേക്ഷിക്കാൻ  നാം തയ്യാറാവുകയും പിമ്പിലുള്ളത് പൂർണമായും മറക്കുവാനും തയ്യാറാകണം, അതിനായി കർത്താവ് നമ്മേ സഹായിക്കട്ടെ.

  1. മുൻപിലുള്ളതിനായി ആയുക.

 ആയുക എന്ന പദത്തിന് കുതിക്കുക, ബലത്തോടെ ഊന്നുക എന്നാണ് അർത്ഥം. മുൻപിലേക്ക് ആയേണ്ടി വരുന്നതു തന്നെ പുറകോട്ട് തള്ളുന്ന ഒരു ശക്തി ഉണ്ട് എന്നതിന്റെ തെളിവിണ്. ഭൗമ മണ്ഡലത്തിൽ പ്രവേശിക്കുംബോൾ ഈ ഗുരുത്വാകർഷണം വലയത്തിനുള്ളി ലാകും, ആവശ്യത്തിൽ അധികം ശക്തി സംഭരിച്ച ഒരു റോക്കറ്റിനു മാത്രമേ ഉപഗ്രഹവും ആയി ഗുരുത്വാകർഷണ പരിധി ലംഘിച്ച് ഭ്രമണപഥം എന്ന ലക്ഷ്യത്തിൽ എത്താൻ കഴിയൂ.

ആയതുപോലെ പുറകോട്ടു വലിക്കുന്ന ലോകം, ജഡം, പിശാച് എന്നിവയേ  ജയിക്കുവാൻ ആത്മ ശക്തിയാലും, വചനത്താലും ബലം പ്രാപിച്ച് മുന്നോട്ട് ആയുന്നെങ്കിൽ മാത്രമേ ലക്ഷ്യത്തിൽ എത്തി ചേരുവാൻ കഴിയൂ.

  1. ലക്ഷ്യത്തിൽ എത്തുക.

 പിതാവായ ദൈവം നമ്മെ വിളിക്കുന്നത് ക്രിസ്തു യേശുവിലൂടെയാണ്, മുന്നറിയുകയും, തിരഞ്ഞെടുക്കുകയും, മുൻനീയമിക്കുകയും ചെയ്തവരെ തങ്കലേക്ക് കൂട്ടി ചേർക്കുന്നു. അന്ധകാരത്തിൽ നിന്നും അത്ഭുത പ്രകാശത്തിലേക്കും യേശുക്രിസ്തു വിന്റെ കൂട്ടായ്മ യിലേക്കുമാണ് ദൈവം നമ്മേ വിളിച്ചത്.നമ്മുടെ ലക്ഷ്യം മനസ്സിലാക്കുവാനും നമ്മുടെ ഉന്നത വിളിയാലുള്ള ആശ ഇന്നതെന്ന് തിരിച്ചറിയുവാനും മാനസാന്തരത്തിന്റെ പാതയിൽ, രൂപാന്തര അനുഭവത്തോടെ ശരിരാത്മ ദേഹികളെ യഥാർത്ഥ ആരാധനയായ യാഗമായി അർപ്പിച്ച്, ക്രിസ്തു യേശു എന്ന ഏക മാർഗത്തിലൂടെ വിരുതു പ്രാപിക്കാം, അതിനായി ഇതുവായിക്കുന്ന എല്ലാവർക്കും കഴിയട്ടെ എന്നാശംസിക്കുന്നു.

 

 

 

 

 

-ADVERTISEMENT-

-ADVERTISEMENT-

You might also like