യു.പി.എഫ്.കെ കൺവൻഷൻ ഒക്ടോബർ 23ന് തുടങ്ങും; ഡോ. ബി വര്‍ഗ്ഗിസ് മുഖ്യ പ്രാസംഗികൻ

ഡോ. ബ്ലെസ്സണ്‍ മേമന സംഗീത ശുശ്രുഷ നയിക്കും.

കുവൈറ്റ്: കുവൈറ്റിലുള്ള പെന്തകോസ്ത് വിശ്വാസികളുടെ ഐക്യവേദിയായ യുണൈറ്റഡ് പെന്തക്കോസ്തൽ ഫെല്ലോഷിപ്പ് ഓഫ് കുവൈത്തിന്റെ നാലാമത് വാർഷിക കൺവെൻഷൻ 2019 ഒക്ടോബർ 23 മുതൽ 25 വരെ നാഷണൽ ഇവാഞ്ചലിക്കൽ ചർച്ച് & പാരിഷ് ഹാളിൽ വെച്ച്
നടത്തപെടുന്നതാണ്.

സുപ്രസിദ്ധ സുവിശേഷ പ്രഭാഷകനായ ഡോ. ബി വര്‍ഗ്ഗിസ് പ്രസംഗിക്കും. ലോകമെമ്പാടുമുള്ള കൺവെൻഷൻ വേദികളിൽ നിറസാന്നിധ്യമായ ഡോ. ബ്ലെസ്സണ്‍ മേമന സംഗീത ശുശ്രുഷ നയിക്കും. കുവൈറ്റിലെ 19 സഭകളുടെ ആത്മീയ കൂട്ടായ്മയായ യു.പി.എഫ്.കെ കൺവൻഷനായി എല്ലാ സഭ പ്രതിനിധികളുമടങ്ങുന്ന വിപുലമായ സമതി സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്.

-ADVERTISEMENT-

-ADVERTISEMENT-

You might also like