ഉപവാസ പ്രാർത്ഥനയും ഉണര്‍വ്‌ യോഗവും മെയ് 23 മുതൽ 26 വരെ ഡൽഹിയിൽ

പശ്ചിമ വിഹാർ (ന്യൂഡൽഹി): ദി പെന്തെക്കൊസ്ത് മിഷൻ പശ്ചിമ വിഹാർ സഭയുടെ (ഡൽഹി സെന്റർ) ആഭിമുഖ്യത്തിൽ ഉപവാസ പ്രാർത്ഥനയും ഉണര്‍വ്‌ യോഗവും മെയ് 23 മുതൽ 26 വരെ റ്റിപിഎം പശ്ചിമ വിഹാർ ഫെയ്‌ത്ത് ഹോമിൽ നടക്കും. (മെട്രോ പില്ലർ നമ്പർ 253 ന് സമീപം)
വ്യാഴാഴ്‌ച മുതൽ ശനിയാഴ്ച വരെ രാവിലെ 8 ന് ഉപവാസ പ്രാർത്ഥനയും വൈകിട്ട് 6 ന് ഉണര്‍വ്‌ യോഗവും ഞായറാഴ്ച രാവിലെ 8 ന് സഭായോഗവും നടക്കും. സഭയുടെ ശുശ്രൂഷകർ യോഗങ്ങൾക്ക് നേതൃത്വം നൽകും.
(കൂടുതൽ വിവരങ്ങൾക്ക്: റ്റിപിഎം, A1/R1, പശ്ചിമ വിഹാർ, റോഹ്ടേക് റോഡ്, സൂപ്പർ ബസാർ ബസ് സ്റ്റോപ്പ്, ന്യൂഡൽഹി-63.
ഫോൺ: 01125261365)

-ADVERTISEMENT-

-ADVERTISEMENT-

You might also like