“ജീവവചനം 2019”

അബുദാബി: മാറാനാഥാ ഫുൾ ഗോസ്പൽ ചർച്ച് അബുദാബിയുടെ ആഭിമുഖ്യത്തിൽ “ജീവവചനം 2019” മെയ് 19 മുതൽ 21 വരെ നടത്തപ്പെടും. എല്ലാ ദിവസവും വൈകിട്ട് 7:30 മുതൽ 10:00 വരെ ഇവാഞ്ചലിക്കൽ ചർച്ച് സെന്ററിൽ വെച്ചും, ക്രൂശിലെ കൈമാറ്റങ്ങൾ എന്ന പേരിൽ മെയ് 24 ന് വൈകിട്ട് 7:30 മുതൽ 10:00 വരെ മുസ്സഫ ബ്രദറൺ ചർച്ച് സെന്ററിൽ വെച്ചും നടക്കുന്ന യോഗങ്ങളിൽ അനുഗ്രഹീത കൺവൻഷൻ പ്രസംഗീകൻ പാസ്റ്റർ ചെയ്‌സ് ജോസഫ് മുഖ്യപ്രഭാഷണം നടത്തും.

post watermark60x60

മാറാനാഥാ മെലഡി ഏയ്ഞ്ചൽസ് ഗാനശുശ്രൂഷ നയിക്കും, പാസ്റ്റർ അനിൽ എബ്രഹാം ശുശൂഷകൾക്കും, ബ്രദർ അലക്‌സാണ്ടർ മറ്റ് ക്രമീകരണങ്ങൾക്കും നേത്രത്വം നൽകും. സഭാവ്യത്യാസം ഇല്ലാതെ ഏവരേയും യോഗത്തിലേക്ക് ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

-ADVERTISEMENT-

You might also like