ലേഖനം:ചിതറി കിടക്കുന്ന ജനം | ബ്ലെസ്സൺ ജോൺ, ഡെൽഹി

എസ്ഥേർ 3:8 പിന്നെ ഹാമാൻ അഹശ്വേരോശ്‌രാജാവിനോടു: നിന്റെ രാജ്യത്തിലെ സകലസംസ്ഥാനങ്ങളിലുമുള്ള ജാതികളുടെ ഇടയിൽ ഒരു ജാതി ചിന്നിച്ചിതറിക്കിടക്കുന്നു; അവരുടെ ന്യായപ്രമാണങ്ങൾ മറ്റുള്ള സകലജാതികളുടേതിനോടും വ്യത്യാസപ്പെട്ടിരിക്കുന്നു; അവർ രാജാവിന്റെ പ്രമാണങ്ങളെ അനുസരിക്കുന്നതുമില്ല; അതുകൊണ്ടു അവരെ അങ്ങനെ വിടുന്നതു രാജാവിന്നു യോഗ്യമല്ല.

ഹാമാന്റെ വീക്ഷണമാണ് നാം മുകളിൽ വായിക്കുന്നത് . ചിതറി കിടക്കുന്ന ഒരു ജാതി.
ഉപയോഗിച്ചിരിക്കുന്ന വാക്കിൽ തന്നെ ഭയപെടുവാൻ ഒന്നും തന്നെ ഇല്ലാത്ത ഒരു ജാതിയായിട്ടു കാണാം
ചിതറികിടക്കുന്നതിനു ശക്തിയില്ലല്ലോ. എന്നാൽ ഹാമാൻ അവരിലുള്ള ശക്തി കണ്ടു.
“അവരുടെ ന്യായപ്രമാണങ്ങൾ മറ്റുള്ള സകലജാതികളുടേതിനോടും വ്യത്യാസപ്പെട്ടിരിക്കുന്നു”.
ഹാമാൻ വലിയൊരു പഠനം തന്നെ നടത്തുകയുണ്ടായി എന്ന് ഇതിനു പിന്നിൽ ഉള്ള കാര്യങ്ങൾ വായിക്കുമ്പോൾ മനസ്സിലാക്കുവാൻ കഴിയും . ഹാമാന് രാജാവ് വലിയൊരു പദവി നൽകുന്നു എന്നാൽ മൊർദെഖായി എന്ന യെഹൂദൻ തന്നെ കുമ്പിട്ടു നമസ്ക്കരിക്കുന്നില്ലെന്നു കണ്ടപ്പോൾ
ഹാമാൻ തുടങ്ങിവയ്ക്കുന്ന ഒരു യുദ്ധമാണിത് . യുദ്ധം തുടങ്ങിയത് മൊർദെഖായിയോട് ആണെങ്കിലും
ഹാമാന്റെ യുദ്ധം മാറി മുഴുവൻ യെഹൂദന്മാരോടായി തീർന്നു.

എസ്ഥേർ 3:6 എന്നാൽ മൊർദ്ദെഖായിയെ മാത്രം കയ്യേറ്റം ചെയ്യുന്നതു അവന്നു പുച്ഛകാര്യമായി തോന്നി; മൊർദ്ദെഖായിയുടെ ജാതി ഇന്നതെന്നു അവന്നു അറിവു കിട്ടീട്ടുണ്ടായിരുന്നു; അതുകൊണ്ടു അഹശ്വേരോശിന്റെ രാജ്യത്തെല്ലാടവും ഉള്ള മൊർദ്ദെഖായിയുടെ ജാതിക്കാരായ യെഹൂദന്മാരെയൊക്കെയും നശിപ്പിക്കേണ്ടതിന്നു ഹാമാൻ തരം അന്വേഷിച്ചു.
ചിതറിക്കിടക്കുന്ന കൂട്ടത്തിൽ
രാജാവ് കാണാത്തതും മറ്റുള്ളവർ കാണാത്തതും ഹാമാൻ കണ്ടു.
ഹാമാൻ കണ്ടെന്നു മാത്രമല്ല ഹാമാൻ ഭയപ്പെട്ടു എന്ന് വേണം മനസ്സിലാക്കുവാൻ. മൊർദെഖായിയെ ഇല്ലാതാക്കുന്നതുവഴി തീരുന്ന ഒരു ഭയമല്ലായിരുന്നു എന്നതിനാൽ മൊർദെഖായിയുടെ ജാതിക്കാരെ എല്ലാവരെയും ഇല്ലാതാക്കാൻ ഹാമാൻ പദ്ധതിയിടുന്നു. അവർ
ചിതറികിടക്കുന്നെങ്കിലും
എണ്ണത്തിൽ കുറവെങ്കിലും അവരെ ശക്തമാകുന്ന ഒരു പ്രമാണം അവരുടെ ഇടയിൽ ഉണ്ടെന്നു കണ്ടപ്പോൾ ഹാമാനിലൂടെ പുറത്തു വന്നത് യഥാർത്ഥ ശത്രു ആയ പിശാചാണ് എന്നതിനാൽ
യുദ്ധം മുഴുവൻ യെഹൂദന്മാരിലേക്കും
വ്യാപിക്കുന്നു.
ഇന്ത്യ മഹാരാജ്യത്തെ വെറും മൂന്നു ശതമാനം മാത്രം വരുന്ന
ചിതറിക്കിടക്കുന്ന ക്രിസ്ത്യാനികളോട് ആരെങ്കിലും പോരാടുന്നു എങ്കിൽ
അത് മറ്റാരുമല്ല . നാം മുറുകെ പിടിച്ചിരിക്കുന്ന പ്രമാണത്തെ അറിയുന്ന ഒരു ശത്രു ആണ് അതിനു പിറകിൽ പദ്ധതിയിട്ടിരിക്കുന്നത് .
ചിതറികിടക്കുന്നവന്റെ ബലമല്ല അവനെ ഭയപ്പെടുത്തുന്നത് . ചിതറികിടക്കുന്നവൻ മുറുകെ പിടിച്ചിടിക്കുന്ന ബലമാണ് അവനെ ഭയപ്പെടുത്തുന്നത്.
നമ്മുടെ ഇടയിൽ ഒരു പ്രമാണമുണ്ട് അത് അവനെ വണങ്ങുവാൻ നമ്മെ അനുവദിക്കുന്നില്ല എന്ന് അവനറിയുന്നു.
രാജാവിന്റെ കയ്യിൽ നിന്നും മുദ്രമോതിരം വാങ്ങി അവൻ യെഹൂദാ ജനങ്ങൾക്ക് എതിരായി നീങ്ങുന്നു എന്ന് കാണാം .
ഭരണാധികാരികൾ അവരുടെ അധികാരങ്ങൾ എല്ലാം തന്നെ യഥാർത്ഥ ശത്രു കയ്യിൽ എടുത്തിരിക്കുകയാണ് അല്ലെങ്കിൽ അവന്റെ കയ്യിലെ കളിപ്പാട്ടങ്ങൾ ആയി തീർന്നിരിക്കുകയാണ്.
ഒരു മോശയെ ഫറവോന്റെ കൊട്ടാരത്തിൽ വളർത്തിയ പോലെ
ഒരു എസ്ഥേറിനെ അഹശ്വേരോശ്‌രാജാവിന്റെ കൊട്ടാരത്തിൽ എത്തിച്ചതുപോലെ ദൈവം മുന്നമേ ചില വഴികൾ തന്റെ ജനത്തിന് വേണ്ടി ഒരുക്കിയിരിക്കുന്നു.
എസ്ഥേർ രാജ സന്നിധിയിൽ പ്രത്യേകതയുള്ളതായി തീരുവാൻ തക്കവണ്ണം എസ്ഥേർ ഒന്നും കരുതിയില്ല

എസ്ഥേർ
2:13 ഓരോ യുവതി രാജസന്നിധിയിൽചെല്ലും; അന്തഃപുരത്തിൽനിന്നു രാജധാനിയോളം തന്നോടുകൂടെ കൊണ്ടുപോകേണ്ടതിന്നു അവൾ ചോദിക്കുന്ന സകലവും അവൾക്കു കൊടുക്കും.
2:15 എന്നാൽ മൊർദ്ദെഖായി തനിക്കു മകളായിട്ടെടുത്തിരുന്ന അവന്റെ ചിറ്റപ്പൻ അബീഹയീലിന്റെ മകളായ എസ്ഥേരിന്നു രാജസന്നിധിയിൽ ചെല്ലുവാൻ മുറ വന്നപ്പോൾ അവൾ രാജാവിന്റെ ഷണ്ഡനും അന്തഃപുരപാലകനുമായ ഹേഗായി പറഞ്ഞതു മാത്രമല്ലാതെ ഒന്നും ചോദിച്ചില്ല. എന്നാൽ എസ്ഥേരിനെ കണ്ട എല്ലാവർക്കും അവളോടു പ്രീതി തോന്നും.
രാജസന്നിധിയിൽ തന്റെ ജനത്തിന്റെ വിടുതലിനായി എസ്ഥേർ നിൽക്കുവാൻ തക്കവണ്ണം ദൈവം തന്റെ ജനത്തോടു കൃപ ചെയ്തു . എന്നാൽ ദൈവം ഒരുക്കിയവളെ ബലപ്പെടുത്തുവാൻ ജനം ഒന്നടങ്കം ഉപവസിച്ചു എന്ന് കാണാം. മൊർദെഖായിയെ തൂക്കുവാൻ തക്കവണ്ണം ഹാമാൻ അമ്പതു മുഴം നീളമുള്ള കഴുമരം തീർത്തു എന്നാൽ ആ അമ്പതുമുഴം കഴുമരം ഹാമാന് തന്നെ കെണിയായി തീരുന്നു.
അന്നും ഇന്നും ദൈവജനത്തിനെതിരായി ശത്രു കഴുമരങ്ങൾ ഒരുക്കുന്നു എന്നാൽ ദൈവം ഒരുക്കിയവർ എണ്ണിക്കുമ്പോൾ ശിഷ്ടമുള്ള ജനം അവരെ പ്രാർത്ഥനയിലൂടെ ബലപ്പെടുത്തുമ്പോൾ അത് ഒരുക്കിയവർക്കു തന്നെ കണിയായി തീരുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.