ലേഖനം:പരിശുദ്ധാത്മ സ്നാനത്തിലെ സപ്ത സവിശേഷതകളും, ചില വസ്തുതകളും | ബൈജു സാം നിലമ്പൂർ.

പെന്തക്കോസ്തു നാളിൽ പകരപ്പെട്ട ആത്മാവിന്റെ പകർച്ച വീണ്ടെടുക്കപ്പെട്ട ദൈവ മക്കളിൽ ഇന്നും നടന്നുകൊണ്ടിരിക്കുന്നു. മാനസാന്തരം / വീണ്ടും ജനനം,സ്നാനം എന്നിവ ഒരോ വ്യത്യസ്ത അനുഭവങ്ങളായി നിലകൊളളുന്നതുപോലെ തന്നെ വേറിട്ട അനുഭവം ആണ് ആത്മ സ്നാനം. അതിന്റെ പ്രത്യേകത എന്താണ് എന്ന് ബൈബിൾ പഠിപ്പിക്കുന്നു.

1.അന്യ ഭാഷ- (glossolalia)

ആത്മ പകർച്ചയിൽ കൂടിയിരുന്ന ശിക്ഷ്യൻമാരുടെ നാവിന്റെ പരിപൂർണ  നിയന്ത്രണം പരിശുദ്ധാത്മാവും  ഏറ്റെടുക്കുന്നതിന്റെയും ആത്മ  സ്നാനത്തിന്റെ പ്രത്യക്ഷ അടയാളം  എന്ന നിലക്കും നൽകപ്പെട്ട ഒന്നാണ് അന്യഭാഷാ.

അപ്പസ്തോല പ്രവൃത്തികളിൽ ഉടനീളം ആത്മ സ്നാനത്തെ തുടർന്ന്  അന്യ ഭാഷ ഭാഷണം നടന്നിട്ടുണ്ട്.

തിരിച്ചറിയാൻ കഴിയുന്നതും തിരിച്ചറിയാൻ കഴിയാത്തതുമായ അന്യഭാഷാ ഉണ്ടെന്ന് തിരു വചനം പഠിപ്പിക്കുന്നു.

  1. 2. ശക്തീകരണം ഉണ്ടായി. ( empowerment)

പരിശുദ്ധാത്മാവും നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ട്…… പരിശുദ്ധാത്മാ പകർച്ചയിൽ അക്ഷരാർത്ഥത്തിൽ തന്നെ, അസാധാരണായ ശക്തിയുടെ അധിവാസം ദേഹം ദേഹി ആത്മാവ് എന്ന ത്രിവിധ ഘടകങ്ങളിൽ ഉണ്ടാകുന്നു. അത് അനുഭവിക്കാൻ കഴിയുന്ന ഒന്നാണ്.

കാറ്റിനെ കാണാൻ കഴിയില്ലെങ്കിലും അത് ഉണ്ടെന്നുളളത് നമ്മുടെ ത്വക്കിലൂടെയുളള സംവേദനത്തിലൂടെ മനസ്സിലാക്കാൻ കഴിയും.

മരവിച്ച ത്വക്ക് ഉള്ളവർക്ക് അത് അനുഭവിക്കാൻകഴിയുകയില്ല

 

  1. 3. ശബ്ദ മുഖരിതമായ അന്തരീക്ഷം സംജാതമായി- ഇത് പല സംഭവങ്ങളുടെ ഒരു സമന്വയം ആണ്.
  2. കൊടിയ കാറ്റടിക്കുന്നതുപോലെ ഉള്ള സംഭവം (ശബ്ദം ഉണ്ടാകും)

B . അന്യഭാഷാ ഭാഷണം നടന്നു. (ശബ്ദം ഉണ്ട്)

 

4.ദൃശ്യവും ശ്രവ്യവുമായ സംഭവങ്ങൾ ഉണ്ടായി-

യോവേൽ പ്രവാചകൻ പ്രവചിച്ചതിന്റെ നിവൃത്തി എന്ന് പത്രോസ് പറയുമ്പോൾ ദർശനങ്ങളും,സ്വപ്നങ്ങളും,ഉണ്ടായിട്ടുണ്ട് എന്നു വേണം മനസ്സിലാക്കാൻ. ചിലർ പ്രവചിച്ചും കാണണം. ആ നിലക്ക് സിഹ്യോൻ മാളിക മുറിയിൽ കാണാനും കേൾക്കാനും ,അനുഭവിക്കാനും കഴിയുന്ന സംഭവങ്ങൾ അരങ്ങേറി  എന്നുള്ളത് വാസ്തവമാണ്.

ഇത്തരം കാര്യങ്ങൾ ഇന്നും ദൈവ മക്കളുടെ കൂട്ടായ്മകളിൽ നടക്കുന്നുണ്ട്.

5.പുതു വീഞ്ഞ് കുടിച്ചതിനു തത്തുല്യമായ അനുഭവം ഉണ്ട്–

ശിഷ്യ ഗണങ്ങളുടെമേൽ ആത്മ പ്രവാഹം വെളിപ്പെട്ടപ്പോൾ ഉണ്ടായ പ്രതികരണവും മറ്റും,  ഓടി കൂടിയവർ കണ്ടപ്പോൾ പുതു വീഞ്ഞ് കുടിച്ചവരെ പോലെ തോന്നി. അത് സ്വഭാവികം മാത്രം.

ആത്മാവിൽ ഉള്ളവാകുന്ന ഒരു ആത്മീയ ലഹരി എന്നു പറഞ്ഞാലും തെറ്റല്ല.

പൗലോസ് പറയുന്നു വീഞ്ഞ് കുടിച്ചു മത്തരാകരുത്…… ആത്മാവ് നിറഞ്ഞവരായി..എഫേ 5:16.

ആത്മാവിനെ പാനം ചെയ്യുന്ന വർക്ക് ഉണ്ടാകുന്ന വ്യത്യസ്ത അനുഭവങ്ങൾ ആണ്.

  1. 6. ദൈവത്തിൽ വൻകാര്യങ്ങളെ പ്രസ്താവിച്ചു.

പരിഹസിക്കുന്നവർ ഉണ്ടായിരുന്നു-

മാളിക മുറിയിൽ സംഭവിക്കപ്പെട്ട കാര്യങ്ങൾ കാണുകയും കേൾക്കുകയും ചെയ്തപ്പോൾ ചില പ്രാകൃതന്മാർ പരിഹസിച്ചു.അപ്പോ 2:13.

 

7.ദൈവ വചനം സംസാരിച്ചു-

പരിശുദ്ധാത്മാവ് പ്രവഹിക്കപ്പെട്ട സമയങ്ങളിൽ  വചനം ശ്രുശ്രൂഷ വെളിപ്പെട്ടു.

NB: ഇതിൽ വചനം ശ്രുശ്രൂഷ മാത്രം നിക്കാതെയും ബാക്കി ഉള്ളത് എല്ലാം നിക്കുകയും ചെയ്തു എന്ന് പറയുന്നതിന്റെ അർത്ഥം എന്താണ്.

മേൽ പറയപ്പെട്ട സപ്ത സവിശേഷതകൾ ഇന്നും നിർബാധം  തുടരുന്നു. (ഇതിന്റെ പേരിൽ അരങറുന്ന  വ്യാജ പ്രവണതകളെ അംഗീകരിക്കുന്നില്ല).

ഭാഷ മനസ്സിലാകുന്നെങ്കിലെ ശരിയാകും എന്നു ശഠിക്കുന്നത് മണ്ഡത്തരം ആണ് .ഭാഷകൾ തന്നെ പല വിധം ഉണ്ട്.

 

  1. 1. മാനൂഷീകഭാഷ — പതിനായിരക്കണക്കിന് ലിബിയുളളതും ലിബിയില്ലാത്തതുമായ ഭാഷ ഉണ്ട്. ഇതിൽ എത്ര എണ്ണം പരിശുദ്ധാത്മാവിനെതിരെ ദൂക്ഷണം പറയുന്നവർക്കറിയാം.

2.ദൂതൻമാരുടെ ഭാഷ-

 

ഈ ഭാഷ അറിയാവുന്ന ആരെങ്കിലും ഉണ്ടോ?. ഇനിം അല്ല ഡിക്ഷ്ണറി തപ്പിയാൽ ഇതിന്റെ അർത്ഥം കിട്ടുമോ?

പിന്നെ ഏതു വകുപ്പിലാണ് അന്ധമായി അന്യഭാഷാ ഇല്ല എന്ന് പറയുന്നത്.

  1. മനുഷ്യന് ഉച്ചരിക്കുവാൻ കഴിയാത്തതും പറവാൻ സാധിക്കാത്തതുമായ വാക്കുകളും ഉണ്ട്. 2കൊരിന്ത്യർ 12:4.

പൂർണ്ണമായത് വരുമ്പോൾ അംശമായത് നീങ്ങി പോകും. മൂന്ന് കാര്യങ്ങൾ നീങ്ങി പോകും എന്ന് പറഞ്ഞിരിക്കുന്നു.

 

1.പ്രവചനം വരം

2.ഭാഷ വരം

3.ജ്ഞാനം

ഇതിൽ പ്രവചനം വരവും ഭാഷ വരവും നീങ്ങി പോയി എന്നു പറയുന്നവർ .ജ്ഞാനവും  നീങ്ങി പോയി എന്നു പറയുമോ. അപ്പോൾ ജ്ഞാനം നിലനിൽക്കുന്നു എന്നു പറയുകയും മറ്റ് രണ്ടു വരങ്ങളും നിന്നുപോയി എന്ന് പറയുന്നതിന്റെ സമാന്യ യുക്തി എന്താണ്.

 

ആന്ത്യകാലത്ത് ജ്ഞാനം വർദ്ധിക്കും എന്നാണ് ബൈബിൾ പഠിപ്പിക്കുന്നത്. ആയതിനാൽ ജ്ഞാനം ഇന്നും നിലവിൽ ഉള്ളതിനാൽ മറ്റ് രണ്ടു വരങ്ങളും നിലനിൽക്കുന്നു എന്നു യുക്തി സഹജമായി തന്നെ മനസ്സിലാക്കാം.

 

ഇന്നും ഭൂമിയിൽ ഉള്ളതെല്ലാം അപൂർണ്ണതകൾ നിറഞ്ഞതാണ്. അന്ത്യന്ഥിക പൂർണ്ണത അവകാശപ്പെടാൻ നശ്വരമായ ലോകത്തിൽ ഒന്നും തന്നെ ഇല്ല.

 

സകല സൃഷ്ടികളും മനുഷ്യനുൾപ്പെടെ പൂർണ്ണത കൈവരിക്കാനുള്ള യാത്രയിൽ ആണ്. സകലത്തിന്റെയും സമ്പൂർണ്ണതയായ കർത്താവിന്റെ മടങ്ങി വരവിൽ ആണ് ആ പൂർണ്ണത കൈവരിക്കപ്പെടുക.

 

ബൈബിൾ ഭാഷ്യം അനുസരിച്ച് പൂർണ്ണമായത്,പൂർണ്ണത,സമ്പൂർണ്ണത,എന്നീ വിശേഷണങ്ങൾ യേശു ക്രിസ്തുവിനോടും,ദൈവത്തോടുമുളള ബന്ധത്തിൽ ആണ് പറഞ്ഞിട്ടുള്ളത്.

 

1.ഞാൻ സൽഗുണ പൂർണ്ണനായിരിക്കുന്നതുപോലെ നിങ്ങളും സൽഗുണ പൂർണ്ണരയിരിക്കുവീൻ.മത്തായി 5:48.

 

  1. 2. അവനില്ലല്ലോ ദൈവത്തിന്റെ സകല സമ്പൂർണ്ണതയും ദേഹ രൂപമായി വസിക്കുന്നത്. കൊലോസ്യർ.2:9

 

  1. ഏതു മനുഷ്യനെയും ക്രിസ്തുവിൽ തികഞ്ഞവനായി നിറുത്തേണ്ടതിന്.തികഞ്ഞവൻ ക്രിസ്തു.കൊലോ.1:28.

 

  1. കഷ്ട്ടാനുഭവങ്ങളാൽ തികഞ്ഞവനായ ക്രിസ്തു.

എബ്രായ. 5:8. 2; 10.

 

  1. 5. ക്രിസ്തുവിന്റ സമ്പൂർണ്ണതയായ പ്രായത്തിന്റെ അളവ് പ്രാപിക്കുവോളം. എഫേസ്യ. 4:12.

 

അപ്പോൾ പൂർണ്ണമായത്,സമ്പൂർണ്ണത എന്നീ പദങ്ങൾ യേശു ക്രിസ്തുവിന് മാത്രം യോജിക്കുന്ന കാര്യമാണ് എന്ന് ബൈബിൾ വെളിച്ചത്തിൽ മനസ്സിലാക്കാം.

 

ഒറ്റ വാക്കിൽ പറഞ്ഞാൽ സകലത്തിന്റെയും പൂർണ്ണത ക്രിസ്തുവിൽ ആണ്.

 

അതായത് യേശു ക്രിസ്തുവിന്റ മടങ്ങി വരവോടെ കൂടി അന്യഭാഷാ,പ്രവചനം,പരിശുദ്ധാത്മാവിനാൽ നൽകപ്പെടുന്ന കൃപാവരങ്ങൾ എല്ലാം അവസാനിക്കപ്പെടും.

66 പുസ്തകങ്ങൾ ആയ ബൈബിൾ ആണ് പൂർണ്ണമായത് എന്ന് തെളിയിക്കാൻ പരോക്ഷമായോ പ്രത്യക്ഷമായോ   ഒരൊറ്റ  വാക്യം പോലും ബൈബിളിൽ ഇല്ല.

തിരുവെഴുത്തിന്റെ പൂർണ്ണത എണ്ണത്തിൽ അല്ല അതിന്റെ സാരാംശത്തിലാണ്.

 

പുതിയ നിയമം എഴുതപ്പെടുന്നതിന് മുൻപേ പഴയ നിയമം,ന്യായപ്രമാണം തികവുളളത് എന്നും തിരുവെഴുത്തും പറയുന്നുണ്ട്. ആ നിലക്ക് ഇനിയും ഒന്ന് വരാനുണ്ടെന്നും അതാണ് പൂർണ്ണത എന്നു പറയുന്നതിന്റെ വൈരുദ്ധ്യം ചിന്തിക്കാവുന്നതേയുളളും.

 

സഭ എന്നത് വളരുന്ന ഒരു ഗാത്രം ആയതിനാൽ ഈ ശരീരത്തിന് വേണ്ടുന്ന എല്ലാ ആത്മീയ പരിപോക്ഷണവും പരിശുദ്ധാത്മാവ് ഇന്നും നൽകുന്നു. സിഹ്യോൻ മാളിക മുറിയിൽ ഔപചാരികമായി തന്നെ സ്ഥാപിക്കപ്പെട്ട സഭ വളർന്നു കൊണ്ടേയിരിക്കുന്നു.

ക്രിസ്തുവിന്റ മടങ്ങി വരവ് വരെ അത് നടക്കും. പരിശുദ്ധാത്മാവിനാൽ എല്ലാ കൃപാവര ശ്രൂശുഷകളും അന്ന് വരെ നടന്നു കൊണ്ടിരിക്കും…………………………

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.