ആശ്വാസമായി ദോഹ മെട്രോ ബുധനാഴ്ച പ്രവര്‍ത്തനം ആരംഭിക്കുന്നു

ദോഹ: ദോഹ മെട്രോ റെഡ് ലൈന്‍ സൌത്ത് (Doha Metro Red Line South) ബുധനാഴ്ച (2019 മെയ്‌ 8) പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ഖത്തര്‍ ഗതാഗത-വാര്‍ത്താവിനിമയകാര്യ മന്ത്രാലയം അറിയിച്ചു.

അല്‍ ഖസ്സര്‍ മുതല്‍ അല്‍ വക്ര വരെയാണ് റെഡ് ലൈന്‍ സൌത്ത് നീണ്ടുകിടക്കുന്നത്. ഞായറാഴ്ച മുതല്‍ വ്യാഴാഴ്ച വരെ രാവിലെ എട്ട് മണി മുതല്‍ രാത്രി 11 മണി വരെ സര്‍വീസ് ഉണ്ടായിരിക്കും.

ഈ ലൈനിലെ ആകെയുള്ള 18 സ്റ്റേഷനുകളില്‍ 13 എണ്ണം ബുധനാഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. ഈ സ്റ്റേഷനുകള്‍ ഇവയാണ്: അല്‍ ഖസ്സര്‍, ഡി.ഇ.സി.സി, ക്യൂ. ഐ. സി വെസ്റ്റ് ബേ, കോര്‍ണിഷ്‌, അല്‍ ബിദ ഇന്റര്‍ചേഞ്ച്‌ സ്റ്റേഷന്‍, മുശൈരിബ് ഇന്റര്‍ചേഞ്ച്‌ സ്റ്റേഷന്‍, അല്‍ ദോഹ അല്‍ ജദീദ, മുഗളീന, അല്‍ മതാര്‍ അല്‍ ഖദീം, ഒഖ്‌ബ ഇബ്ന്‍ നാഫീ, ഫ്രീ സോണ്‍, റാസ്‌ ബൂ ഫോണ്ടാസ്, അല്‍ വക്ര.

post watermark60x60

www.qr.com.qa എന്ന ദോഹ മെട്രോയുടെ സൈറ്റിൽ ടിക്കറ്റ്​ വിവരങ്ങളും മറ്റും ലഭ്യമാണ്

-ADVERTISEMENT-

-ADVERTISEMENT-

You might also like