ഐ പി സി കാനഡ റീജിയന്‍ പ്രഥമ വാര്‍ഷിക കണ്‍വെന്‍ഷന്‍

നിബു വെള്ളവന്താനം

ടൊറോന്റോ : ഐ പി സി കാനഡ റീജിയന്‍ പ്രഥമ വാര്‍ഷിക കണ്‍വെന്‍ഷന്‍ 2019 മെയ് 10,11,12 വെള്ളി,ശനി,ഞായര്‍ ദിവസങ്ങളില്‍ എറ്റോബികോകിലുള്ള 312 റെക്‌സ് ഡെയ്ല്‍ ബ്ലവടില്‍ നടക്കും. പ്രസ്തുത കണ്‍വെന്‍ഷനില്‍ ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയുടെ അന്തര്‍ദ്ദേശീയ ജനറല്‍ സെക്രട്ടറി റവ.ഡോ. കെ സി ജോണും, ആഗോള മലയാളി പെന്തക്കോസ്ത് തലത്തില്‍ അറിയപ്പെടുന്ന സുവിശേഷ പ്രഭാഷകന്‍ റവ.ഷിബു തോമസും ദൈവവചനത്തില്‍ നിന്ന് സംസാരിക്കും. കാനഡ റീജിയന്‍ പ്രസിഡന്റ് പാ.പെനിയേല്‍ ചെറിയാന്‍ കണ്‍വെന്‍ഷന്‍ ഉത്ഘാടനം ചെയ്യും.

post watermark60x60

ഇവാ.ബെറില്‍ തോമസിന്റെ നേതൃത്വത്തിലുള്ള റീജിയന്‍ കൊയര്‍ ഗാനങ്ങള്‍ ആലപിക്കും.മെയ് 11 ന് ശനിയാഴ്ച സണ്‍ഡേ സ്കൂള്‍,പി വൈ പി എ,സോദരി സമാജം എന്നിവ സംയുക്തമായി പ്രവര്‍ത്തനോത്ഘാടനം നടക്കും. പീറ്റര്‍ വര്ഗീസ് അതിഥി ഗായകന്‍ ആയിരിക്കും. പാ.ബെന്നി മാത്യു ചെയര്‍മാനായും പാ.എബി കെ ബെന്‍ ജനറല്‍ കണ്‍വീനറായും ബ്രദര്‍.ഷെബു തരകന്‍ പബ്ലിസിറ്റി കണ്‍വീനറായും കൂടാതെ വിവിധ കമ്മറ്റികളും സബ് കമ്മറ്റികളും കണ്‍വെന്‍ഷനുവേണ്ടി പ്രവര്‍ത്തിച്ച് വരുന്നു. മെയ് 12 ഞായറാഴ്ച ആരാധനയോടെ കണ്‍വെന്‍ഷന്‍ സമാപിക്കും.

-ADVERTISEMENT-

You might also like