പാസ്റ്റർ അജി ആന്റണിക്ക് നേരെയുണ്ടായ അക്രമം അന്വേഷിക്കണം: അജി ബി. റാന്നി

തിരുവനന്തപുരം:സുവിശേഷ പ്രവർത്തകനും, കൺവെൻഷൻ പ്രാസംഗികനുമായ പാസ്റ്റർ അജി ആന്റണിക്ക് നേരെ കൊല്ലം വെള്ളാം പാറ താഴെ വളയത്ത് വച്ച് ഉണ്ടായ അക്രമത്തെ പറ്റി അന്വേഷിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അയച്ച ഇ മെയിൽ സന്ദേശത്തിൽ ദേശീയ ജനജാഗ്രത പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് അജി ബി. റാന്നി ആവശ്യപ്പെട്ടു.
കേരളത്തിന് പുറത്ത് സുവിശേഷ പ്രവർത്തകരെയും പള്ളികളെയും അക്രമിക്കുന്നത് നിത്യസംഭവങ്ങളാണ് കേരളത്തിൽ ചിലയിടങ്ങളിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാറുണ്ടെന്ന് വിസ്മരിച്ചുകൂടാ എന്നാൽ സർക്കാരിന്റെ ഭാഗത്തുനിന്ന് കർശന നടപടികൾ തക്ക സമയങ്ങളിൽ ഉണ്ടാകാറുള്ളത് കൊണ്ട് പലപ്പോഴും അക്രമണം അതിര് കടക്കാറില്ലയെന്നുമാത്രം.
വർഗീയവിഷം ചീറ്റുന്ന ചില വ്യക്തികളുടെ പ്രവർത്തനങ്ങളും പ്രസംഗങ്ങളും ഇതുപോലെയുള്ള അക്രമങ്ങൾക്ക് ഒരുതരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ പ്രോത്സാഹനമായി മാറാറുണ്ട് യാഥാർത്ഥ്യവുമായി യാതൊരു കുലബന്ധം പോലും ഇല്ലാതെ നട്ടാൽ കുരുക്കാത്ത നുണകളാണ് ഇവർ പ്രചരിപ്പിക്കുന്നതെന്ന് അടുത്തകാലത്ത് കേരള ജനത മനസ്സിലാക്കിയതാണ്. നാടിനെ കൈപിടിച്ച് നടത്തേണ്ടവർ തന്നെയാണ് വർഗ്ഗീയ വിഷം ചീറ്റുന്നത് എന്നത് ഏറ്റവും ദൗർഭാഗ്യകരമാണ്.
പാസ്റ്ററെ ആക്രമിച്ചതിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കണം. മദ്യലഹരിയിലായിരുന്ന ആക്രമി എങ്ങനെ ആളുകളുടെ ഇടയിൽ കൂടി എത്തി അസഭ്യം പറഞ്ഞുകൊണ്ട് ആക്രമിച്ചത് ഇയാളെ അവിടെ ആരെങ്കിലും എത്തിച്ചതാണോ തുടങ്ങി എല്ലാം അന്വേഷണത്തിന്റെ പരിധിയിൽ വരണം.
ഭരണഘടന ഉറപ്പുനൽകുന്ന മത സ്വാതന്ത്ര്യവും, അത് പ്രചരിപ്പിക്കാനുള്ള സ്വാതന്ത്ര്യവും എല്ലാ പൗരന്മാർക്കും ഉറപ്പുവരുത്തുവാൻ വേണ്ട കർശന നടപടികൾ സ്വീകരിച്ച് ഇത്തരം അക്രമങ്ങളെ തുടക്കത്തിലെ ഇല്ലാതാക്കാൻ ശ്രമിക്കണമെന്നും അജി മുഖ്യമന്ത്രിക്ക് അയച്ച സന്ദേശത്തിൽ ആവശ്യപ്പെട്ടു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.