136 യാത്രക്കാരുമായി വിമാനം നദിയില്‍ പതിച്ചു: ഒഴിവായത് വൻ ദുരന്തം

വാഷിങ്ടൻ: 136 യാത്രക്കാരുമായി പറന്ന അമേരിക്കന്‍ ബോയിംഗ് 737 വിമാനം നദിയില്‍ പതിച്ചു. യുഎസിലെ ഫ്ലോറിഡയിലെ ജാക്സൺവില്ലയ്ക്കു സമീപം സെന്റ് ജോൺസ് നദിയിലേക്കാണ് ബോയിങ് 737 വിമാനം വീണത്. ഇതുവരെ ഏതെങ്കിലും യാത്രക്കാര്‍ ആപത്ത് പറ്റിയതായി റിപ്പോര്‍ട്ടില്ലഗ്വാണ്ടനാമോ നാവിക കേന്ദ്രത്തിൽനിന്നു വരികയായിരുന്ന വിമാനം പ്രാദേശിക സമയം രാത്രി 9.40ന് റൺവേയ്ക്കു സമീപത്തുള്ള നദിയിലേക്ക് പതിക്കുകയായിരുന്നു.

വിമാനത്തിലുള്ള എല്ലാവരും സുരക്ഷിതരാണെന്ന് ജാക്സൺവില്ല ഷെര്‍ഫ് ഓഫീസര്‍ ട്വിറ്ററിൽ അറിയിച്ചു. വിമാനം നദിയിൽ മുങ്ങിയിട്ടില്ല. ഇതിന്‍റെ ചിത്രവും  ജാക്സൺവില്ല ഷെര്‍ഫ് ഓഫീസര്‍  പുറത്തുവിട്ടു. യാത്രക്കാര്‍ പരിക്ക് പറ്റിയിരിക്കാം അവരെ അടുത്തുള്ള ആശുപത്രികളില്‍ മെഡിക്കല്‍ പരിശോധനയ്ക്കായി നീക്കിയെന്നാണ് റിപ്പോര്‍ട്ട്. യാത്രക്കാരില്‍ ഭൂരിഭാഗവും സൈനികരാണ് എന്നാണ് റിപ്പോര്‍ട്ട്.  യുഎസ് സൈന്യത്തിനായി ചാർട്ട് ചെയ്ത മിയാമി എയർ ഇന്റർനാഷനലിന്റെ വിമാനമാണ് അപകടത്തിൽപെട്ടതെന്നാണു വിവരം. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരുകയാണെന്നാണ് ബോയിംഗ് കമ്പനി ഇത് സംബന്ധിച്ച് പ്രതികരിച്ചത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.