ന്യൂ ടെസ്റ്റ്മെന്‍റ് ചർച്ച് കുവൈറ്റ് കണ്‍വൻഷൻ മെയ് 14 മുതൽ

കുവൈറ്റ്: ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ കുവൈറ്റ് ന്യൂ ടെസ്റ്റ്മെന്‍റ്
ചർച്ച് കണ്‍വൻഷൻ മെയ് 14 മുതൽ 16 വരെ നടക്കും. റിവൈവൽ മീറ്റിംഗ് കുവൈറ്റ് അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ ആഡിറ്റോറിയത്തിൽ (ഗ്രൗണ്ട് ഫ്ലോർ) ദിവസവും വൈകിട്ട് 6 മുതൽ 9 വരെ നടക്കും. ഉപവാസ പ്രാർത്ഥനയും യുവജന സമ്മേളനവും കുവൈറ്റ് അബ്ബാസിയ റ്റി.പി.എം ബേസ്‌മെന്റ് ഹാളിൽ ദിവസവും രാവിലെ 9.30 മുതൽ 1 വരെ നടക്കും.

post watermark60x60

മെയ് 17 വെള്ളിയാഴ്ച രാവിലെ 9.30 ന് സംയുക്ത വിശുദ്ധ സഭായോഗം അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ ആഡിറ്റോറിയത്തിൽ നടക്കും. വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നുമുള്ള ശുശ്രൂഷകരും വിശ്വാസികളും യോഗങ്ങളിൽ പങ്കെടുക്കും. സുവിശേഷ പ്രവർത്തകർ ഗാനങ്ങൾ ആലപിക്കും. സഭയുടെ ശുശ്രൂഷകർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. ന്യൂ ടെസ്റ്റ്മെന്‍റ് ചർച്ച് മിഡിൽ ഈസ്റ്റ് സെന്റർ പാസ്റ്റർ തമ്പി ദുരൈ കൺവൻഷനു നേതൃത്വം നൽകും.

-ADVERTISEMENT-

You might also like