മിഡ്‌വെസ്ററ് റീജിയൻ മിനിസ്റ്റേഴ്‌സ് കോൺഫ്രൻസിൽ ജോർജ് മത്തായി (CPA) യെ ആദരിച്ചു

ഫിന്നി സാം ,ഡാളസ്

ഐ.പി.സി മിഡ്വെസ്റ്റ് റീജിയൻ മിനിസ്റ്റേഴ്‌സ്& ലീഡേഴ്‌സ്  കോൺഫ്രൻസ് ഏപ്രിൽ 19,20 തീയതികളിൽ ഡാളസിലെ ഹെബ്രോൻ പെന്തെക്കോസ്റ്റൽഫെലോഷിപ്പിൽ നടന്നു .ഒക്കലഹോമ , ഹ്യൂസ്റ്റൺ , ഡാളസ് ,സാൻ അന്റോണിയോ, ഓസ്റ്റിൻ  എന്നിവിടങ്ങളെ  ഐ പി സി സഭകളിലെ പാസ്റ്റേഴ്സും ലീഡേഴ്‌സും ഈ മീറ്റിംഗിൽ സംബന്ധിച്ചു .വൈസ് പ്രസിഡന്റ് പാ: കെ.വി തോമസ് ,പാ: പി.സി ജേക്കബ് എന്നിവർ മീറ്റിംഗുകളിൽ അധ്യക്ഷത വഹിച്ചു.പ്രസിഡന്റ് പാ:കെ.സി ചാക്കോ മുഖ്യ പ്രഭാഷകനെ പരിചയ പെടുത്തി.സഭ നേരിടുന്ന ആനുകാലികമായ പ്രശ്നങ്ങളെ പറ്റി മുഖ്യ പ്രഭാഷകൻ റവ.തോമസ് ചെറിയാൻ ക്ലാസുകൾ എടുത്തു . ഹെബ്രോൻ പെന്തെക്കോസ്റ്റൽ ഫെലോഷിപ്പ് , ഐ.പി സി ഹെബ്രോൻ എന്നീ വർഷിപ്പ് ടീമുകൾ സംഗീത ശുശ്രുഷക്ക്  നേതൃത്വം നൽകി .  സെക്രട്ടറി പാ : മാത്തുക്കുട്ടി സാമുവേൽ റീജിയന്റെ ഇന്നുവരെയുള്ള പ്രവർത്തനങ്ങളെ വിലയിരുത്തി. പ്രസ്‌തുത മീറ്റിംഗിൽ ഓഹിയോയിലേക്കു സ്ഥലം മാറുന്ന  ജോർജ് മത്തായി  (CPA) റീജിയനിൽ ചെയ്‍ത സംഭാവനകളെ അനുസ്മരിച്ചു  റീജിയൻ പ്രസിഡന്റ് ഫലകം നൽകി  ആദരിച്ചു.റീജിയൻ ജോയിന്റ് സെക്രട്ടറി   സാം വര്ഗീസ്കോൺഫ്രൻസിൽ സംബന്ധിച്ചവർക്കു ഡേയ്സ് ഇന്നിൽ താമസ സൗകര്യം  ക്രമീകരിച്ചു. ട്രഷറർ  ജോസഫ് കുര്യൻ കൃതജ്ഞത രേഖപ്പെടുത്തി.

-ADVERTISEMENT-

-ADVERTISEMENT-

You might also like