കാനഡ സ്പിരിച്ച്വൽ ഗ്രൂപ്പ് REBOOT 2019 സമാപിച്ചു

മാർക്കം : ( ടോറോണ്ടോ ): കാനഡ സ്പിരിച്ച്വൽ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ “REBOOT 2019” മാർക്കം ഫുൾ ഗോസ്പൽ അസംബ്ളിയിൽ വെച്ച് ഏപ്രിൽ 20 നു നടന്നു. ഈസ്റ്റർ ദിനത്തോട് അനുബന്ധിച്ചു നടത്തിയ ഈ യുവജന സമ്മേളനത്തിൽ ടോറോണ്ടോ കൂടാതെ നയാഗ്ര, ലണ്ടൻ, കിങ്സ്റ്റൺ, പീറ്റർബറോ, ബാരി തുടങ്ങിയ പട്ടണങ്ങളിൽ നിന്ന് നൂറോളം കോളേജ് വിദ്യാർത്ഥികൾ പങ്കെടുത്തു. പരസ്പരം പരിചയപ്പെടാനും സൗഹൃദം പുലർത്താനും , ആത്മീയ ഉത്തേജനത്തിനും REBOOT 2019 നു സാധിച്ചു. റവ. സുനിൽ ഫ്രാൻസിസ് (ഗോവ ) മുഖ്യപ്രഭാഷകനായിരുന്നു. ആശിഷ്, അനുഗ്രഹ് , ഫിന്നി ബെൻ, ഹെന്ന രോഹിത് തുടങ്ങിയവർ സംഗീത നിശക്ക് നേതൃത്വം നല്‌കി.

ലിനോ ഇ സാമുവേൽ , അലെൻ മാത്യു, ജൂലി എബ്രഹാം തുടങ്ങിയവർ ഈ യുവജന സമ്മേളനത്തിന് നേതൃത്വം കൊടുത്തു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.