പള്ളിയില്‍ ആക്രമണം നടത്തിയ തീവ്രവാദികളോട് ക്ഷമിക്കുന്നതായി ശ്രീലങ്കൻ വൈദികൻ

കൊളംബോ: ക്രൈസ്തവ ദേവാലയത്തിൽ ഈസ്റ്റർ ദിനത്തിൽ കൂട്ടക്കുരുതി നടത്തിയവരോട് ക്രൈസ്തവ വിശ്വാസികളെന്ന നിലയിൽ തങ്ങൾ ക്ഷമിക്കുന്നതായി ചാവേറാക്രമണം നടന്ന സെന്റ് ആന്റണീസ് തീർത്ഥാടനകേന്ദ്രത്തിലെ വികാരി ഫാ. ജൂഡ് ഫെർണാണ്ടോ. “ഞങ്ങളുടെ ദൈവം പ്രതികാരത്തിന്റെ ദൈവമല്ല മറിച്ച് സ്നേഹത്തിന്റെയും, ക്ഷമയുടെയും ദൈവമാണ്” അദ്ദേഹം കൂട്ടിച്ചേർത്തു.

ഡച്ചുകാർ ശ്രീലങ്കയിൽ എത്തിയ കാലഘട്ടത്തിലാണ് സെന്റ് ആന്റണീസ് ദേവാലയം നിർമിക്കപ്പെടുന്നത്. അനേകം അക്രൈസ്തവരും ഇവിടെ പ്രാർത്ഥിക്കാനായി എത്തുമായിരുന്നു. ഈസ്റ്റര്‍ ദിനത്തില്‍ ദേവാലയം തിങ്ങിനിറഞ്ഞ് ആളുണ്ടായിരുന്നു. അതിനാൽ തന്നെ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണവും, പരുക്കേറ്റവരുടെ എണ്ണവും വർദ്ധിച്ചു. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 359 ആയി ഉയർന്നെന്ന് സിഎൻഎൻ റിപ്പോർട്ട്ചെയ്യുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.