പാസ്റ്റർ വി.വൈ. ജോസുകുട്ടി എ.ജി മധ്യമേഖല ഡയറക്ടർ

പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് മധ്യമേഖല ഡയറക്ടറായി പാസ്റ്റർ വി.വൈ. ജോസുകുട്ടി തിരഞ്ഞെടുക്കപ്പെട്ടു. ഇന്ന് (വ്യാഴം) പുനലൂർ ബെഥേൽ ബൈബിൾ കോളെജിൽ വെച്ചു നടന്ന പൊതുയോഗത്തിൽ വെച്ചാണ് പാസ്റ്റർ വി.വൈ. ജോസുകുട്ടി നിയമിതനായത്. നിലവിൽ ഇറവങ്കര ശാലേം എ.ജി. സഭാ ശുശ്രൂഷകൻ, മാവേലിക്കര സെക്ഷൻ പ്രസ്ബിറ്റർ എന്നീ നിലകളിൽ സേവനമനുഷ്ടിച്ചു വരികയാണ്. മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് ഡോ. പി.എസ്. ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ആൾ ഇന്ത്യ ജെനറൽ സെക്രട്ടറി റെവ: ടി.ജെ.സാമുവൽ, എസ്.ഐ. ഏ. ജി. ജെനറൽ സെക്രട്ടറി റെവ. കെ.ജെ. മാത്യു, മലയാളം ഡിസ്ട്രീക്ട അസ്സി. സൂപ്രണ്ട് ഡോ. ഐസക് .വി. മാത്യു, സെക്രട്ടറി റ്റി.വി. പൗലോസ്, മേഖല ഡയറക്ടർ റവ. എ. ബനാൻസോസ്, സെക്ഷൻ പ്രീസ്‌ബിറ്റർ മാർ, സഭാശുശ്രൂഷകൻ മാർ, സഭാ പ്രതിനിധികൾ ഉൾപ്പടെ നൂറുകണക്കിന് സഭാ ജനങ്ങൾ പങ്കാളികളായി.

-ADVERTISEMENT-

-ADVERTISEMENT-

You might also like