ഈസ്റ്റര്‍ ദിനത്തില്‍ കൊളംബോയില്‍ പള്ളികളിലും ഹോട്ടലുകളിലും വ്യാപക സ്ഫോടനങ്ങള്‍

കൊളംബോ: ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിലുണ്ടായ സ്ഫോടന പരമ്പരകളിൽ നിരവധി പേര്‍ക്ക് പരിക്ക്. കൊളംബോയിലെ പള്ളികളിലും പഞ്ചനക്ഷത്രഹോട്ടലുകളിലുമാണ് സ്ഫോടനമുണ്ടായത് എന്നാണ് ശ്രീലങ്കയിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഈസ്റ്റര്‍ ദിനത്തില്‍ പള്ളികളിലുണ്ടായ സ്ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ടെന്നാണ് സൂചന. മരണം 50 കവിഞ്ഞതായാണ് പ്രാഥമിക വിവരം. എന്നാല്‍ പലയിടത്തും മൃതദേഹങ്ങള്‍ കിടക്കുന്നതായി ട്വീറ്റുകള്‍ വരുന്നുണ്ട്. സ്ഫോടനങ്ങളില്‍ നാന്നൂറോളം പേര്‍ക്ക് പരിക്കേറ്റതായാണ് അനൗദ്യോഗിക വിവരം.

കൊളംബോയിലെ സെന്‍റ ആന്‍റണീസ് ചര്‍ച്ച്‌ കൂടാതെ മറ്റ് രണ്ട് പള്ളികളിലും കൂടി സ്ഫോടനം നടന്നതായി കൊളംബോ പൊലീസ് സ്ഥിരീകരിക്കുന്നുണ്ട്. ഇതോടൊപ്പം ഷാഗ്രി ലാ, കിംഗ്സ് ബ്യൂറി എന്നീ പഞ്ചനക്ഷത്ര ഹോട്ടലുകളിലും സ്ഫോടനങ്ങളുണ്ടായി. സ്ഫോടനമുണ്ടായ സെന്‍റ് അന്തോണീസ് ചര്‍ച്ചില്‍ നിന്നുള്ള ചില ഫോട്ടോകള്‍ സമൂഹമാധ്യമമായ ട്വീറ്റിലൂടെ പ്രചരിക്കുന്നുണ്ട്. വളരെ വലിപ്പമുള്ള പള്ളിയുടെ മേല്‍ക്കൂരകളടക്കം സ്ഫോടനത്തില്‍ തകര്‍ന്നതായി ദൃശ്യങ്ങളില്‍ കാണാം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.