കവിത:നിന്‍ സ്നേഹം എന്‍ വില ! | ബിനു വടക്കുംചേരി

നിന്‍ വിരലുകളുടെ പണിയാം
ഭൂമിയെ നോക്കുമ്പോള്‍
മര്‍ത്യന്‍ ഒന്നുമില്ലെങ്കിലും
ഭൂമിയെക്കാള്‍ വിലകല്പ്പിച്ചതോ എന്‍-ആത്മാവിനു

അയ്യോ! ഞാന്‍ അരിഷ്ട്ട മനുഷ്യന്‍
മരണത്തിന്‍ അധീനമാം മീ-മണ്‍കൂടാരത്തിനെ
വിടുവിക്കാന്‍ സ്വന്തത്തിലേക്കു വന്നുവെങ്കിലും
സ്വന്തമായവര്‍ കൈകൊണ്ടില്ലലോ നിന്‍-മൊഴിയെ

കാല്‍വരിയില്‍ പാപികള്‍ക്കായി
വിലചീട്ടു എഴുതി തൂക്കി
രക്ഷകന്റെ നിണത്താല്‍ വിലക്കുവാങ്ങി
മാനവരെ തന്‍-സ്നേഹത്താല്‍

മനുഷ്യപുത്രന്മാരെ ദൈവപുത്രമാരാക്കാന്‍
ദൈവപുത്രന്‍ മനുഷ്യപുത്രാനായി
മാനവഹൃദയമാം ആലയത്തില്‍
ജീവിപ്പാന്‍ സ്വജീവന്‍ വെടിഞ്ഞു താന്‍-ഇഹത്തില്‍

എന്നെ രക്ഷിക്കുവാന്‍ മരിച്ചവന്‍
എന്നെ സൂക്ഷിക്കുവാന്‍ ജീവിക്കുന്നതിനാല്‍
ഈ നല്‍-പ്ര്യത്യാശായാല്‍ ജീവിച്ചീടും
നിത്യതവരെ അടിയന്‍ നിന്‍-കൃപയാല്‍

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.