ലേഖനം: കൊടിയുടെ നിറം നോക്കാതെ, നാടിന് ഗുണമുള്ളവരെ തിരഞ്ഞെടുക്കാം | പാസ്റ്റർ ഷാജി ആലുവിള

ഭാരതം മറ്റൊരു തെരഞ്ഞെടുപ്പിലേക്ക് ചുവടു വെക്കുന്നു. നമ്മുടെ രാജ്യത്തെ ഭരിക്കുന്ന മികവുറ്റ ഭരണസമിതിയെ ആയിരിക്കണം മനുഷ്യരാൽ തെരഞ്ഞെടുക്കപ്പെടേണ്ടത്. വിജയത്തിനുവേണ്ടി തരം താണ എന്ത് പ്രവൃത്തിയും കാണിക്കുന്ന കുടിലരാഷ്ട്രീയം കണ്ട് കണ്ട് ജനം മടുത്തു. രാഷ്ട്രീയ പകപോക്കലും മതമൈത്രി നഷ്ടപ്പെടുത്തുന്ന പ്രചാരണ രീതികളും ആർക്കും ജയത്തിനു കാരണം ആകില്ല. എതിർ പാർട്ടിയോ, എതിർ സ്ഥാനാർഥിയോ ആകട്ടെ അവരെ തത്വശാസ്ത്രം കൊണ്ട് നേരിട്ട് ജയപദത്തിൽ എത്തണം. അക്രമ രാഷ്ട്രീയം കൊണ്ടും മതതീവ്രത കൊണ്ടും ഭരണപധത്തിൽ എത്തുന്ന സംവിധാനം കൊടും നാശത്തിലേക്കെ നമ്മെ കൊണ്ടുചെല്ലുകയുള്ളൂ. വ്യക്തിഹത്യകൾ, ആക്ഷേപങ്ങൾ, ഇവയൊക്കെ ഇലക്ഷന്റെ പ്രചാരണ ഭാഗങ്ങൾ ആണെങ്കിലും അതു അതിരുകടന്നാൽ പിന്നീട് പകപോക്കലിന് ഇടയായി എന്നും വരാം.
ഇന്ത്യ എന്റെ രാജ്യമെന്നും എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരൻമാർ ആണെന്നും പ്രതിജ്ഞ എടുക്കുന്ന സകല രാഷ്ട്രീയ ക്കാരും, സകല ജനതയും നന്നായി ഓർക്കുക നമ്മുടെ സാംസ്കാരിക പൈതൃകം തകർക്കപ്പെടരുത്. സാഹോദര്യ സ്നേഹത്തിൽ മുന്നേറാൻ സത്യത്തിന്റെ കാവൽക്കാരും, രാജ്യത്തെ മതത്തിന്റെയോ, രാഷ്ട്രീയത്തിന്റെയോ പേരിൽ വേർകൃത്യം കാണിക്കാത്തതും, സർവ്വമതസ്വാതത്ര്യവും മനുഷ്യ ജീവന് വിലകൊടുക്കുന്നതും, ആഴിമതി രഹിത ഭരണവും, രാജ്യത്തെ സമാധാനപരമായി പുരോഗതിയിലേക്കു ഉയർത്തുന്നതും, പ്രതിപക്ഷബഹുമാനമുള്ളതുമായ ഒരു സർക്കാർ ആയിരിക്കട്ടെ നമ്മുടെ രാജ്യത്തെ നയിക്കേണ്ടത്. അതിനായി നമുക്ക് ഒരുങ്ങാം. ഏത് പാർട്ടി ഭരണത്തിൽ വന്നാലും ഭാരതം വളരണം, സമാധാനം ഇവിടെ നിലനിൽക്കണം, സാധുക്കളെ സംരക്ഷിക്കണം, കലാപങ്ങളും കുലപാതകങ്ങളും അമർച്ച ചൈയ്യപ്പെടണം അതാണ് നടപ്പാക്കണ്ടതും നിലനിർത്തണ്ടതും. അങ്ങനെ ചെയ്യുവാൻ സാധിക്കുന്ന സ്ഥാനാർഥികൾ വിജയിക്കണം. കൊടിയുടെ നിറം നോക്കാതെ, നാടിന് ഗുണമുള്ള ചുറുചുറുക്കുള്ളവരെ നമുക്ക് തിരഞ്ഞെടുക്കാം. അവർ പാർലമെന്റിലേക്ക് പോകണം, രാജ്യത്തെ നയിക്കണം. അതിനായി നമുക്ക് പ്രാർത്ഥിക്കാം. സമാധാനപരമായ തെരഞ്ഞെടുപ്പ് ആയിരിക്കട്ടെ നാം നേരിടുന്നത്. അതിനായി ദൈവം നമ്മെ സഹായിക്കട്ടെ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.