കവിത:ദൈവസ്‌നേഹം | ബിൻസൻ കെ ബാബു ,ഡെറാഡൂൺ

മനസ്സ് തകരുന്ന നേരത്തു യേശു നാഥന്റെ

സാന്നിധ്യം കൂടെയിരുന്നു ആശ്വാസം പകരുമ്പോൾ

അറിയാതെ ഹൃദയത്തിൽ അലതല്ലുന്നു ദൈവസ്നേഹം

ആ ദൈവസ്നേഹത്തിന്റെ ആഴം ഹൃദയത്തിൽ ആഴ്ന്നിറങ്ങുമ്പോൾ

തകർന്ന മനസ്സിന്റെ മുറിവുകൾ എന്നേക്കുമായി മാഞ്ഞുപോകുന്നു

അവിടെ പ്രതിഫലിക്കുന്നു ദിവ്യപ്രകാശം.

ദൈവസ്നേഹത്തിൽ നിന്ന് വേർപിരിക്കാൻ

ആവതില്ല ഈ ലോക ശക്തികൾക്കു

ദൈവസ്നേഹത്തിന്റെ മഹത്വം അറിഞ്ഞവനു

വിട്ടുപോകുവാനും കഴിയില്ല

ദൈവസ്നേഹത്തിൻ ആഴം ആർക്കും

വർണ്ണിക്കാൻ ആവതുമില്ല.

ലോകാവസാനത്തോളം കൂടെയിരിക്കാമെന്നു

വാഗ്‌ദത്തം ചെയ്തവൻ നമ്മെ പോറ്റിപുലർത്തുവാൻ

ഭയപ്പെടേണ്ട ,ഭ്രമിച്ചുനോക്കേണ്ട ഞാൻ തന്നെ

ദൈവം എന്നരുൾചെയ്ത നാഥന്റെ മുൻപിൽ –

സർവ്വവവും സമർപ്പിച്ചു ജീവിതം മുമ്പോട്ടു –

പോകുമ്പോൾ അപ്പോഴും പിന്തുടരുന്നു ദൈവസ്നേഹം.

ഈ ലോകത്തിലെ കഷ്ടങ്ങൾ സാരമില്ലെന്നെണ്ണി

ക്രിസ്തുവിൻ കഷ്ടങ്ങൾക്കു പങ്കുള്ളവരായി

സ്വർഗീയ സന്തോഷം ലാഭമായി കരുതി

ക്ഷണികമാം ഈ ലോകത്തിൽ ആനന്ദമാം

ദൈവസ്നേഹം ഹൃത്തിൽ നിറച്ചു

സന്തോഷമാം ജീവിതം നയിച്ചിടാം .

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.