ഫ്രാന്‍സില്‍ ഒരു ദിവസം രണ്ടു ചര്ച്ചുകള്‍ എങ്കിലും ആക്രമിക്കപ്പെടുന്നതായ് റിപ്പോര്‍ട്ട്‌

രിത്രത്തില്‍ മുന്‍പെങ്ങും ഉണ്ടായിട്ടില്ലാത്ത വിധം യൂറോപ്പില്‍ ആകമാനം ക്രിസ്ത്യന്‍ പള്ളികളുടെ നേരെയുള്ള ആക്രമണം വര്‍ദ്ധിച്ചതായ് റിപ്പോര്‍ട്ട്‌. ജര്‍മനിയിലും ഫ്രാന്സിലുമാണ് ക്രൈസ്തവ ദേവാലയങ്ങള്‍ ഏറ്റവും അധികം ആക്രമണങ്ങള്‍ക്ക് വിധേയമാകുന്നത്. ഫ്രാന്‍സില്‍ കഴിഞ്ഞ വര്ഷം മാത്രം 1,063 തവണയാണ് ചര്‍ച്ചുകള്‍ ആക്രമിക്കപ്പെട്ടത്. 2017 നെ അപേഷിച്ചു പതിനേഴു ശതമാനം വര്‍ദ്ധനയാണ് ഇത്.

കത്തോലിക്ക ദേവാലയങ്ങളാണ് ഇടവും അധികം ആക്രമണങ്ങള്‍ക്ക് വിധേയമാകുന്നത്. കുരിശുകള്‍ തകര്‍ക്കുക, പ്രതിമകള്‍ തകര്‍ക്കുക, ദേവലയങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുക തുടങ്ങി ഹീന പ്രവര്‍ത്തികളിലൂടെയാണ് ദേവാലയങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ നടക്കുന്നത്.

-ADVERTISEMENT-

-ADVERTISEMENT-

You might also like