- Advertisement -

ലേഖനം:ബുദ്ധിയേ കവിയുന്ന സമാധാനം | അലക്സ് പൊൻവേലിൽ

യുക്തിയും വിശ്വാസവും, വിരുദ്ധദിശകളിലാണ് സഞ്ചരിക്കാറ് , യുക്തി എപ്പോഴും തെളിവിന്റെ പിന്നാലെയാണ്, വിശ്വാസം എന്നുപറയുന്നതിനേ തെളിവിന്റെ പിൻ ബലം ഇല്ലാതെ യുക്തിക്ക് അംഗീകരിക്കാൻ കഴിയില്ല, എന്നിരുന്നാലും നല്ല ശതമാനം കാര്യങ്ങളും മനുഷ്യൻ വിശ്വാസത്തിലാണ് മുന്നോട്ട് നീക്കുന്നത് വലിപ്പത്തിന്റെ കാര്യത്തിൽ അഞ്ചാം സ്ഥാനമുള്ള നമ്മുടെ സൌരയൂഥത്തിലെ ഉപഗ്രഹമായ ഭൂമി സ്വയം ഭ്രമണം ചെയ്യുമെന്നുള്ള വിശ്വാസത്താൽ ആണ` മനുഷ്യൻ തന്റെ കർമ്മപദ്ധതികളുമായി മുന്നോട്ടു പോകുന്നത് , അല്ല ഭൌമ ഭ്രമണം ബൊധ്യപ്പെട്ടെങ്കിൽ മാത്രമെ വിശ്വസിച്ച് എന്റെ തീരുമാനം അറിയിക്കു എന്ന് ആരും പറയാറില്ല, വിമാനത്തിന്റെ സാങ്കെതിക വശങ്ങൾ എല്ലാം നമുക്കറിയില്ലെങ്കിലും ഒരു വിശ്വാസത്തിൽ നാം അതിൽ യാത്ര ചെയ്യുന്നു,  അങ്ങനെ നിരവധി കാര്യങ്ങൾ. വൈദ്യനായ ലൂക്കോസ് ക്രിസ്തു വിനെ പരിചയപ്പെടുത്തുമ്പോൾ ഓർപ്പിക്കുന്ന ഒരു കാര്യം, അവൻ ചെയ്തും ഉപദേശിച്ചും എന്നാണ്, ക്രിസ്തു ദർശനം പ്രാപിച്ച പൗലോസും അതെ പാതയിലാണ്, താൻ അനുഭവിച്ച, അനുഭവിക്കുന്ന പാഠങ്ങൾ ഫിലിപ്പിയൻ സഭയേ  പഠിപ്പിക്കുന്ന ഒരുപാഠം (അപ്പോസ്തോല പ്രവർത്തി 16 : 6 -35, ഫിലിപ്പിയർ 4: 6-8) ലേഖനം  ഒരിക്കൽ തന്റെ ബുദ്ധിക്ക് കീഴ്പ്പെട്ട് കലുഷിത മനസ്സുമായി അധികാരം പത്രം വാങ്ങി ഈ ക്രിസ്തു മാർഗത്തേ മുടിച്ച് കളയാം എന്നു കരുതിയെങ്കിൽ പിന്നീട് വിശ്വാസത്താൽ സമാധാന ചിത്തനായി ആ മാർഗത്തെ വളർത്തുന്ന വനാക്കി ദൈവം തന്നേ തീർത്തൂ ,  ഈജിയൻ കടലിൽ നിന്നും പത്തുമൈൽ ദൂരത്തായുള്ള മക്കദോന്യയുടെ കിഴക്കൻ സമതലങ്ങളിലുള്ള റോമൻ കോളനിയും, അലക്സാണ്ടർ ചക്രവർത്തിയായ ഫിലിപ്പ് രാജാവിന്റെ പേരിലറിയപ്പെട്ടിരുന്നതുമായ ഒരു ചെറിയ പട്ടണമായിരുന്നു ഫിലിപ്പിയ,  യൂറൊപ്പിൽ പൌലോസ് സ്ഥാപിച്ച ആദ്യത്തേ സഭ ആസ്യയിൽ പ്രസംഗിക്കരുതെന്നും, ബിഥുന്യക്ക് പോകുവാൻ ശ്രമിച്ചപ്പോൾ മൂസ്യകടന്നു ത്രോവാസിൽ എത്തിയപ്പോൾ കടന്നുവന്നു ഞങ്ങളേ സഹായിക്ക എന്ന ദർശനം ദൈവീക ഇടപെടൽആണെന്ന തിരിച്ചറിവിൽ നിന്നും ഉടലെടുത്ത സഭ.

Download Our Android App | iOS App

റോമൻ കാരാഗ്രഹത്തിൽ അപ്പോസ്ഥലനായ പൌലോസ് ആയിരിക്കുമ്പോൾ ചുറ്റു പാടും  സന്തോഷ ത്തിനുള്ള പ്രത്യേകിച്ച് ഒരു കാര്യവും കാണാനില്ലാതിരിക്കുമ്പോൾ നേരേമറിച്ച് നിരാശപെടാനും, പരിഭവിക്കാനും  ഒരു പാടുകാര്യങ്ങൾ ചുറ്റും  ഉള്ളപ്പോൾ  തന്റെ ഹ്യദയത്തിൽ സന്തോഷം ഉള്ളത് അന്ന് തന്റെ യാത്രാ മധ്യെ ദർശനം നൽകി പറഞ്ഞയച്ച ഫിലിപ്പിയയിലേ ആത്മാക്കൾ ആയിരുന്നു , ഫിലിപ്പിയരേ നിങ്ങൾ എന്റെ കൂട്ടാളികൾ, എന്റെ ആനന്ദവും പ്രശംസയും  എന്നാണ് അവരെ പറ്റി പറയുന്നത്  ഞാൻ നിങ്ങൾക്ക് എല്ലാവർക്കും വേണ്ടി എപ്പോഴും സന്തോഷത്തോടെ പ്രാർത്ഥിക്കുന്നു, ഒന്നിനേകുറിച്ചും വിചാരപ്പെടരുത്, ഇങ്ങനെയൊക്കെ വിശ്വാസ തീവ്രതയോടെ  ആഹ്വാനം ചെയ്യുവാൻ പൌലോസിന്റെ കണ്ണീനു മുൻപിൽ നടക്കുന്നതിനപ്പുറം എന്തോ ഒന്ന് തന്നേ ഗ്രസിച്ചിരുന്നു,എന്ന് വ്യക്തം ആണ്,  ചുറ്റും  കാണുന്ന താൽക്കാലീക കാഴ്ചകൾക്കപ്പുറം കാണാത്ത നിത്യതയുടെ ദർശനം, സന്തത സഹചാരിയായ പരിശുദ്ധാത്മാവിന്റെ സാന്നിധ്യവും തന്റെ ഹ്യദയത്തിൽ ആഴത്തിൽ പതിഞ്ഞ ക്രിസ്തു ദർശനവുമൊക്കെ വിശ്വാസത്താൽ തന്റെ ഹ്യദയത്തിൽ ഉണ്ട്. ഇന്ന് റോമൻ അധിനിവേശസ്ഥലമായ ഈ പട്ടണം, ആസ്യയിൽ പ്രസംഗിക്കരുതെന്നും ബിധുന്യയിൽ പോകരുതെന്നും പരിശുദ്ധാത്മാവ്  വിലക്കിയെങ്കിലും മധുരിക്കുന്ന ഓർമ്മകൾ ആയിരുന്നില്ല ഫിലിപ്പിയൻ പട്ടണത്തിൽ അവരേ കാത്തിരുന്നത്, ഭക്തസ്ത്രീയുടെ ഹ്യദയ കവാടം തുറന്നത് ആ പട്ടണത്തിലേ ദൈവ സഭയുടെ പ്രരംഭം കുറിക്കുവാൻ കാരണം ആയി, തൂടർന്ന്  വിടുതലും തല്ലും കാരാഗ്രഹവും ഒക്കെയായിരുന്നു അവർക്ക് അവിടെ ലഭിച്ചത് ,എങ്കിലും ഒരിക്കൽ പോലും പൌലോസ് പരിശുദ്ധാത്മാവിനെ അനുസരിക്കേണ്ടിവന്നതിൽ പരിതപ്പിക്കുന്നതായി കാണുന്നില്ല, മറിച്ച് തന്റെ പ്രശംസയും അഭിമാനവും സന്തോഷവും ഒക്കെ ആണ് താൻ പ്രകടിപ്പിക്കുന്നത്.

post watermark60x60

അങ്ങനെ രൂപപ്പെട്ട സഭയോട് പറയുകയാണ്  “ഒന്നിനേകുറിച്ചും വിചാരപ്പെടരുത് എല്ലാറ്റിലും പ്രാർത്ഥനയലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തൊത്രത്തോടെ ദൈവത്തോട് അറിയക്കയത്രെ വേണ്ടത് എന്നാൽ സകല ബുദ്ധിയേയും കവിയുന്ന ദൈവസമാധാനം നിങ്ങളുടെ ഹ്യദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിൽ കാക്കും. (ഫിലിപ്പിയർ 4 :6,7) ബുദ്ധിയുടെയും,സാഹചര്യത്തിന്റെയും അടിസ്ഥാനത്തിൽ  ആസ്യയും , ബിഥുന്യയും ഒക്കെ ഞങ്ങളുടെ മുൻപിൽ ശരിയെന്നു തോന്നിയെങ്കിലും അതിനപ്പുറം ദൈവീകദർശനത്തോടു ചേർന്നു നടക്കുവാൻ ഞങ്ങൾ ഇഷ്ടപ്പെട്ടതു കൊണ്ടാണ് നിങ്ങൾ എന്ന ഫലം കാണുവാൻ കഴിഞ്ഞത്,  നിങ്ങളൂം അങ്ങനെ ആയിരിക്കണം.

ബുദ്ധിക്കും സാഹചര്യത്തിനും അപ്പുറം ഒരു വേള കാരഗ്രഹം ആണെങ്കിലും അവിടെ സമാധാനവും സംഗീതവും സ്തുതികളും അകമ്പടിയായുണ്ടാകും. അതാണ് ബുദ്ധിക്ക് മനസ്സിലാക്കാൻ പറ്റാത്ത സമാധാനം, ഫിലിപ്പിയരേ നിങ്ങൾക്കും ആ പ്രാപ്തിഉണ്ടാകണം അതാണ്  നിങ്ങളേ പറ്റിയുള്ള എന്റെ പ്രശംസ.

-ADVERTISEMENT-

-ADVERTISEMENT-

You might also like
Comments
Loading...