ക്രൈസ്തവ എഴുത്തുപുരയുടെ നേതൃത്വത്തിൽ വയനാട്ടിൽ സമൂഹ വിവാഹം

ക്രൈസ്തവ എഴുത്തുപുര കേരള ചാപ്റ്റർ നേതൃത്വം നൽകുന്നു

ഷാജി ആലുവിള

കൽപ്പറ്റ: വംശീയമായ സവിശേഷതകളും ആചാരനുഷ്ഠാനങ്ങളും പുലർത്തുന്ന മനുഷ്യരാണ് ആദിവാസികൾ. അവരുടെ ഇടയിൽ 40 ൽ പ്പരം വിഭാഗങ്ങൾ തന്നെയുണ്ട്. അതിൽ ഒരു ഒരു കൂട്ടരാണ് പണിയാൻ മാർ. പണി ചെയ്യുന്നവൻ എന്നാണ് അതിന്റെ അർത്ഥം. പണിയർ എപ്പോഴും ഗ്രാമവ്യവസ്ഥയിൽ ജീവിക്കുന്നവരാണ്. ഗ്രാമത്തെ പാടികൾ എന്നുവിളിക്കും. ഓരോ ഗ്രാമത്തിലും ചെറിയ കൂരകളിലാണ് കുടുംബങ്ങൾ താമസിക്കുന്നത്.അണുകുടുംബവും കൂട്ടുകുടുംബവും വൻകൂട്ടുകുടുംബവും നിലവിലുണ്ട്. അണുകുടുംബത്തിൽ മാതാപിതാക്കളും മക്കളുമുള്ളപ്പോൾ കൂട്ടുകുംബത്തിൽ മാതാപിതാക്കളുടെ മാതാപിതാക്കളും അവരുടെ മാതാാപിതാക്കളും ഉണ്ടാവാം. വൻ കൂട്ടുകുടുമ്പത്തിൽ ഇവരെ കൂടാതെ അമ്മയിയും അമ്മാവന്മാരും മാതാപിതാക്കളുടെയും അവരുടെ മാതാപിതാക്കളുടെയോ ഒക്കെ സഹോദരീ സഹോദരന്മാരും ഉണ്ടാവാം.

പാരമ്പര്യമായി ആണുങ്ങളാണ് ഗൃഹനാഥനാവുന്നത് എങ്കിലും തൊഴിലില്ലായ്മ മൂലം അടുത്തകാലത്ത് വളരെ മൂലരൂപത്തിലുള്ള വ്യത്യാസം ഉണ്ടായിട്ടുണ്ട്. ജോലി അന്വേഷിച്ചു വീട്ടിലെ ആണുങ്ങൾ മറ്റു സ്ഥലങ്ങളിലേക്ക് പോകുമ്പോൾ കുടുംബത്തിലെ മൂത്ത സ്ത്രീ ഗൃഹനാഥയായിത്തീരുന്നു. ഇത്തരം നിരവധി പണിച്ചി വാഴുന്ന ചാളകൾ ഇന്ന് കാണാൻ സാധിക്കും.
സമൂഹത്തിൽ മൂത്ത കാർന്നവരായ മൂപ്പന് വലിയ സ്ഥാനമാണുള്ളത്. മൂപ്പനെ ‘ചെമ്മി’ എന്നാണു വിളിക്കുന്നത്. പാരമ്പര്യമായി മക്കത്തായ രീതിയിലാണ് ചെമ്മിയെ തിരഞ്ഞെടുക്കുന്നത്. എന്നാൽ മകനില്ല എങ്കിൽ മകളുടെ ഭർത്താവിനെ ചെമ്മിയായി വാഴിക്കുന്നു. ചെമ്മി, പാടിയിലെ മുതിർന്നവരുടെ ഒരു സമിതിക്ക് അദ്ധ്യക്ഷം വഹിക്കുകയും പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുകയും ചെയ്യുന്നു. മിക്ക ആചാരങ്ങൾക്കും കാർമ്മികത്വം വഹിക്കുന്നത് ചെമ്മിയാണ്. മോഷണം, അടിപിടി, ലൈംഗികാരോപണങ്ങൾ എന്നിവക്കും തീർപ്പു കല്പിക്കുന്നത് ചെമ്മിയാണെങ്കിലും കാലം മാറിയതോടെ ചെമ്മിയുടെ അധികാര പരിധിയിൽ ഇടിവ് സംഭവിച്ചിട്ടുണ്ട് എന്ന് പണീയർ സമ്മതിക്കുന്നു.

ചെവി കുത്തുന്ന ആചാരം കുഞ്ഞുനാളിലെ തന്നെ നടത്തുന്നു മൂർച്ചവച്ച മുളയാണീകൊണ്ടാണ് ചെവികുത്തുന്നത്. കുത്തിയശേഷം ഇഞ്ചിഎണ്ണയും മഞ്ഞൾ പൊടിയും ചേർത്ത മിശ്രിതം പൂശിയാണ് മുറിവുണക്കുക. പെൺകുട്ടികൾ ഋതുമതിയാവുന്നത് ആചാരമായി അനുഷ്ഠിക്കുകയും കുട്ടി വളർച്ചയെത്തിയെന്ന് വിശ്വസിക്കുകയും ചെയ്യുന്നു. ഋതുമതിയാവുന്നതോടെ പെൺകുട്ടിയെ അശുദ്ധിയുള്ളവളായും ദൈനദിന ജോലിയിൽ പങ്കു ചേർക്കാതിരിക്കുകയും ചെയ്യുന്നു. ഋതുമതിയാവുന്ന അന്ന് ചാളയുടെ ഒരു മൂലക്കിരുത്തുകയും 7 ദിവസം കഴിഞ്ഞ് ശുദ്ധിതെളിക്കുകയും ചെയ്യുന്നു.

മൂന്നുതരം വിവാഹങ്ങൾ നടക്കാറുണ്ട്. അദ്യത്തേത് വിലപേശി ഉറപ്പിക്കുന്ന രീതിയാണ്. വരൻ വധുവിന്റെ വീട്ടുകാരുമായി സംസാരിച്ച് വധുവിന്റെ വീട്ടുകാർക്ക് നൽകേണ്ട തലപ്പണം ഉറപ്പിക്കുന്നു. ഇത് വർഷാവർഷം നൽക്കേണ്ട വരിസംഖ്യയാണ്. വിവാഹവാർഷികത്തോടനുബന്ധിച്ച് ‘ഉച്ചൽ’ എന്ന ചടങ്ങിലാണ് ഈ പണം കൈമാറുന്നത്. തലപ്പണം നൽകാതിരുന്നാൽ പെണ്ണിനെ തിരിച്ചു വിളിക്കാനുള്ള അധികാരം വധുവിന്റെ കുടുംബത്തിനുണ്ട്. സാധരണയായി 30 കോലഗം (750 ഗ്രാം) നെല്ലാണ് ൻൽകേണ്ടത്. വിവാഹത്തിനു ശേഷം മൂന്നിലൊന്ന് നൽകുന്നു.
മരണാനന്തര ക്രിയകൾക്കും പ്രത്യേക ആചാരങ്ങൾ ഉണ്ട്. മൃതദേഹം കുഴിച്ചിടുകയാണ് രീതി. മരണാനന്തര ക്രിയകൾ ചെയ്യുന്നയാളെ നൂമ്പുകാരൻ എന്നു വിളിക്കുന്നു. ഒരാഴ്ച കുളിക്കാനോ ക്ഷൗരം ചെയ്യാനോ പാടില്ലാത്ത ഇയാൽ മത്സ്യമാംസാദികളും വർജ്ജിക്കണം. 7 ദിവസത്തെ പുലയാചാരവും കുടുംബക്കാർക്കുണ്ട്. ഏഴാം ദിവസം അനുഷ്ഠിക്കുന്ന ശുദ്ധിവരുത്തുന്ന ആചാരമാണ് ‘എയമ്പുലപി കയിക്കൽ’

കാട്ടുഭഗവതി കുളിയൻ, കാളി കുട്ടിച്ചാത്തൻ, മുത്തപ്പൻ, മലക്കാർ, മാരിയമ്മ, അയ്യപ്പൻ ആണ് ആരാധനാമൂർത്തികൾ.. ഈ ദൈവങ്ങൾക്ക് പ്രത്യേകം ക്ഷേത്രങ്ങളില്ല.കുറെ ഉരുളൻ കല്ലുകൾ ഒരു തറയുടെ മുകളിൽ കൂട്ടിവെച്ചിരിക്കും. ഈ തറയെ ‘ദൈവംതറ’ എന്നോ ‘കൂളിതറ’ എന്നോ വിളിക്കും.തറയിലെ കല്ലുകൾ ഓരോ ദൈവത്തെയും പ്രതിനിധീകരിക്കുന്നു. മരണാന്തര ജീവിതത്തിൽ ഇവര് ‍വിശ്വസിക്കുന്നു. പണിയർ അവരുടെ വീടിനു സമീപം തന്നെ ദൈവങ്ങളെ കുടിയിരുത്തുന്ന തറകൾ ഉണ്ടാക്കി പരിപാലിക്കുന്നു. പണിയർ പ്രത്യേകം ഉത്സവങ്ങൾ കൊണ്ടാടുന്നു.

ഇവരുടെ ഇടയിലും സുവിശേഷത്തിന്റെ വെളിച്ചം എത്തി. യേശുവിനെ അറിഞ്ഞവർ മദ്യപാനം ഉപേക്ഷിച്ച്‌ നല്ല ജീവിതം നയിക്കുന്നവരും ജീവനുള്ള ദൈവത്തെ ആരാധിക്കുന്നവരും ആയി തീർന്നു. അതിൽ ഒരു കുടുംബത്തിലെ യുവാവായ അപ്പുവിന്റെ വിവാഹത്തിലും വിവാഹത്തലേന്ന് വരനായ അപ്പുവിന്റെ വീട്ടിലുമുള്ള പ്രാർത്ഥനയിലും എനിക്കും സംബന്ധിച്ച് ശുശ്രൂഷിക്കാൻ സന്ദർഭം ലഭിച്ചു. പാസ്റ്റർ സതീശനും, ബിനു മാത്യുവും ഒപ്പം ഉണ്ടായിരുന്നു. അവരും പ്രാര്ഥനായോഗത്തിൽ വചനം ശുശ്രൂഷിച്ചു. ക്രൈസ്തവ എഴുത്തുപുരയുടെ പ്രതിനിധികളായാണ് ഞങ്ങൾ അവിടെ ചെന്നത്. ഈ ദൈവമാക്കളുടെ ആരാധനയും നിലവിളിച്ചുള്ള പ്രാർത്ഥനയും എത്രയോ നിഷ്ക്കളങ്കമായാണ് ചെയ്യുന്നത്.

ദൈവദാസന്മാരെ പ്രത്യേകിച്ചു തെക്കൻ നാട്ടിൽ നിന്ന് ചെല്ലുന്നവരെ അച്ചായൻ എന്നാണ് ബഹുമാനർഥം അവർ വിളിക്കുന്നത്. ഒരേ വിവാഹവേദിയിൽ മൂന്നു ജോഡി വധൂ വരാൻ മാരുടെ വിവാഹമാണ് ഇന്ന് നടക്കുന്നത്. അതും പണിയാർ വിഭാഗത്തിലെ രക്ഷ ഡി അഡിക്ഷൻ സെന്ററിൽ തയ്യാർ ചെയ്യുന്ന വിശാലമായ പന്തലിൽ വെച്ചാണ് വിവാഹം നടക്കുന്നത്‌. ക്രൈസ്തവ എഴുത്തുപുര ഈ മൂന്നു പെൺകുട്ടികളുടെ വിവാഹത്തിനായും സാമ്പത്തിക സഹായം ചെയ്യുന്നു. എഴുത്തുപുര കേരളാ ചാപ്റ്റർ സെക്രട്ടറി സുജ സജിയും കുടുംബവുമാണ് ഈ വിവാഹ സഹായം ചെയ്യുന്നതിന് മുൻകൈ എടുക്കുന്നത്.

വിവാഹിതരാകുന്നവരുടെ ഭാവങ്ങളിൽ ഇന്നലെ രാത്രി പ്രതേക പ്രാർത്ഥന യോഗം ക്രമീകരിച്ചിരുന്നു. ജസ്റ്റിൻ കായംകുളം, ഡോ. പീറ്റർ ജോയി, ജിനു വർഗ്ഗീസ്, പാസ്റ്റർ വർഗീസ് ചാക്കോ(ബിജു) എന്നിവർ വചന ശുശ്രൂഷകൾ നടത്തി. നൂറു കണക്കിന് വിശ്വാസികൾ സംബന്ധിച്ചു. ലേഖകനുൾപ്പടെ എഴുത്തുപുര കേരളാ ചാപ്റ്റർ പ്രസിഡന്റ് ജിനു വർഗ്ഗീസ്, സെക്രട്ടറി സുജ സജി കുടുംബം, ഡോ.പീറ്റർ ജോയി, പാസ്റ്റർ സതീശൻ, ബിനു മാത്യു, ജസ്റ്റിൻ കായംകുളം എന്നിവരും സംബന്ധിക്കും. ആയിരത്തിൽപ്പരം വിശ്വാസി സമൂഹം ഈ വിശുദ്ധ വിവാഹങ്ങൾക്ക് സാക്ഷ്യം വഹിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.