ലൈറ്റ് ഹൗസ് ഷാർജ

ഷാർജ: ചർച്ച് ഓഫ് ഗോഡ് യൂ.ഏ.ഇ. റീജിയന്റെ ആഭിമുഖ്യത്തിൽ എല്ലാ എമിറേറ്റ്സിലും സ്ക്രിപ്ച്ചർ സ്കൂൾ ആരംഭിക്കുകയാണ്. ഷാർജ ഏരിയ കേന്ദ്രീകരിച്ചുളള ക്ലാസുകൾക്ക് ഇന്ന് (എപ്രിൽ 11) രാത്രി 8 മണിക്ക് ഷാർജ വർഷിപ്പ് സെന്റർ ഹാൾ നമ്പർ 2 ൽ തുടക്കമാകും. ലൈറ്റ് ഹൗസ് എന്ന് നാമകരണം ചെയ്തിട്ടുള്ള പ്രസ്തുത ഉദ്യമത്തിന് വിപുലകരമായ ഒരുക്കങ്ങൾ ആണ് ചർച്ച് ഓഫ് ഗോഡ് യു.എ.ഇ റീജിയൻ നടത്തിയിട്ടുള്ളത്. പേര് പോലെ തന്നെ തലമുറകളെ വെളിച്ചത്തിൽ നടത്തുക എന്ന അന്തസത്ത ഉൾക്കൊണ്ട് നടത്തപ്പെടുന്ന ലൈറ്റ് ഹൗസ് നേഴ്സറി ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസുവരെയുള്ള കുട്ടികൾക്ക് പ്രയോജനപ്പെടും വിധം ആണ് ക്രമീകരിച്ചിരിക്കുന്നത്. എന്റെ മക്കൾ സത്യത്തിൽ നടക്കുന്നു എന്നു കേൾക്കുന്നതിനെക്കാൾ വലിയ സന്തോഷം എനിക്കില്ല എന്ന അപ്പൊസ്തോല വചനങ്ങൾ ആണ് ഈ സംരംഭത്തിന് പ്രചോദനം ആയത് എന്ന് ചർച്ച് ഓഫ് ഗോഡ് യു.എ.ഇ നാഷണൽ ഓവർസിയർ റവ.ഡോ. കെ.ഓ. മാത്യു ക്രൈസ്തവ എഴുത്തുപുരയോട് പ്രതികരിച്ചു.
എല്ലാ വ്യാഴാഴ്ച്ചകളിലും വൈകിട്ട് 8 മണി മുതൽ 9.30 വരെ ഷാർജ വർഷിപ്പ് സെന്റെറിൽ വെച്ച് നടക്കുന്ന ലൈറ്റ് ഹൗസിൽ ഉന്നത നിലവാരം പുലർത്തുന്ന പാഠ്യ പദ്ധതിക്കു പുറമേ സംഗീത പഠനവും ക്രമീകരിച്ചിരിക്കുന്നു . ക്രമീകൃതവും അച്ചടക്ക പരവുമായ പരീക്ഷകൾ റീജിയൻ തലത്തിൽ നടത്തുകയും യോഗ്യരായ കുട്ടികൾക്ക് ഗ്രാഡുവേഷൻ ഉൾപ്പടെ ക്രമീകരിച്ചിരിക്കുന്ന ലൈറ്റ് ഹൗസ് ദൈവസഭകൾക്ക് അനുഗ്രഹമാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.