ചർച്ച് ഓഫ് ഗോഡ്, യു.എ.ഇ – റീജിയൻ സ്ക്രിപ്ചർ സ്‌കൂൾ എല്ലാ എമിറേറ്റുകളിലും ആരംഭിക്കുന്നു

ഷാർജ: ചർച്ച് ഓഫ് ഗോഡ്, യു.എ.ഇ – റീജിയൻറെ നേതൃത്വത്തിൽ എല്ലാ എമിറേറ്റുകളിലും കുട്ടികൾക്കായി ചർച്ച ഓഫ് ഗോഡ് സ്ക്രിപ്ചർ സ്‌കൂൾ ആരംഭിക്കുന്നു. നഴ്‌സറി മുതൽ പന്ത്രണ്ടാം തരം വരെ ക്ലാസുകൾ  ഉണ്ടായിരിക്കുന്നതാണ്. ഷാർജ, അബുദാബി, അൽഐൻ, റാസൽഖൈമ എന്നീ എമിറേറ്റിസുകളിൽ ക്ലാസുകൾ നടക്കുന്നതായിരിക്കും. ഏപ്രിൽ 11-നു വ്യാഴാഴ്ച, വൈകിട്ട് 8 മണിക്ക് ഷാർജ വർഷിപ്പ് സെന്ററിൽ വെച്ച് ചർച്ച ഓഫ് ഗോഡ്, യു.എ.ഇ – റീജിയൻ ഓവർസീർ റവ.ഡോ. കെ. ഓ.മാത്യു പ്രാർത്ഥിച്ചു ഈ അധ്യയന വർഷത്തെ ക്ലാസുകൾ ആരംഭിക്കുന്നതാണ്. ഉന്നത നിലവാരത്തിലുള്ള പാഠ്യപദ്ധതിയും റീജിയൻ തലത്തിൽ പരീക്ഷയും കുട്ടികൾക്ക് ഗ്രാജൂേഷൻ തുടങ്ങിയവ ചർച്ച ഓഫ് ഗോഡ് സ്ക്രിപ്ചർ സ്കൂളിന്റെ പ്രത്യേകതയാണ്. സ്ക്രിപ്ചർ സ്‌കൂൾ ഡയറക്ടർ  റോബി ജോൺ, സെക്രട്ടറി ഫെബിൻ മാത്യു, ട്രഷറര്‍ പാസ്റ്റർ ജോർജ് മാത്യു എന്നിവർ റീജിയൻ സ്ക്രിപ്ചർ സ്‌കൂൾ പ്രവർത്തനങ്ങൾക്കു നേതൃത്വം കൊടുക്കുന്നു. കൂടുതൽ വിവരങ്ങൾക്കുമായി ബന്ധപ്പെടുക: ഷാർജ – റോബി ജോൺ +971505473407 | അബുദാബി –  ഫെബിൻ മാത്യു  +971522964418 | അൽഐൻ – പാസ്റ്റർ ജോസ് മല്ലശേരി +971551014147 | റാസൽഖൈമ – പാസ്റ്റർ ജോർജ് മാത്യു +971555038218

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.