സോദരീ സമാജം ഒരുക്കുന്ന ഏകദിന സെമിനാർ ഷാർജയിൽ

ഷാർജ: “അകലുന്ന ലോകത്തിൽ മക്കളെ വളർത്തുമ്പോൾ” എന്ന വിഷയം ആസ്പദമാക്കി, ഐ.പി.സി യു.എ.ഇ റീജിയൻ സോദരി സമാജത്തിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 20ന് ഷാർജ വർഷിപ്പ് സെന്റർ – ഹാൾ നമ്പർ: 01 ൽ സെമിനാർ നടത്തുന്നു. രാവിലെ 10 മുതൽ 4 മണി വരെ നടക്കുന്ന സെമിനാറിൽ ഡോ. ജെസ്സി ജയ്സൺ – Ph.D. (Director of Research & Advancement, New India Bible Seminary) മുഖ്യ സന്ദേശം നൽകും. 10 വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് പ്രത്യേക കൗൺസിലിംഗും ക്രമീകരിച്ചുട്ടുണ്ട്.

സോദരി സമാജം, റീജിയൻ ഭാരവാഹികളായ സഹോദരിമാർ മേഴ്സി വിൽസൺ, എൽസി രാജൻ, ബീന വർഗീസ്, ബെൻസി റെജി, ഗ്ളോറി ജിനു, സൂസ്സൻ വർഗീസ് എന്നിവർ നേതൃത്വം നൽകും.

-ADVERTISEMENT-

-ADVERTISEMENT-

You might also like