യു.എ.ഇ റീജിയൻ സൺ‌ഡേ സ്കൂൾ താലന്ത് പരിശോധന നടത്തപ്പെട്ടു

ഷാർജ: ഐ.പി.സി. യു.എ.ഇ റീജിയൻ സൺ‌ഡേസ്കൂൾ അസിഡോസിയേഷൻ, കുട്ടികൾക്കായി ഏപ്രിൽ 6ന് (ശനിയാഴ്ച), ഷാർജ്ജാ വർഷിപ്പ്‌ സെന്ററിൽ വച്ച് താലന്തു പരിശോധന വിജയകരമായി നടത്തി.

യു.എ.ഇയുടെ വിവിധ എമിറേറ്റുകളിൽ നിന്നുമുള്ള മുന്നൂറിൽ പരം സൺ‌ഡേ സ്കൂൾ വിദ്യാർത്ഥികൾ, തങ്ങളിൽ ദൈവം നൽകിയ താലന്തുകൾ മാറ്റുരച്ചു. Solo, Colouring, Drawing, Elocution, Creative Writing, Bible Quiz, Group Song, Group Bible Quiz എന്നീ ഇനങ്ങളിലായി, വിവിധ പ്രായത്തിലുള്ള കുട്ടികളെ തരം തിരിച്ചാണ് താലന്തു പരിശോധന നടത്തിയത്.

സൺ‌ഡേസ്കൂൾ കുട്ടികൾക്ക് ദൈവം നൽകിയിരിക്കുന്ന കഴിവുകളെ കണ്ടെത്തുക, മാറ്റുരക്കുക, പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ പരിപാടി കൊണ്ട് സംഘാടകർ ഉദ്ദേശിക്കുന്നത്.

post watermark60x60

ഐ.പി.സി. യു.എ.ഇ റീജിയന്റെ വിവിധ സഭകളിൽ നിന്നുമുള്ള ദൈവദാസന്മാർ, സഭയുടെയും പുത്രികാസംഘാടകളുടെയും ഭാരവാഹികൾ, കുട്ടികളുടെ കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ തുടങ്ങി വൻ സമൂഹമായിരുന്നു, കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനായി സന്നിഹിതരായിരുന്നത്.

ഒരുക്കങ്ങളുടെയും നടത്തിപ്പിന്റെയും മികവ് പരിപാടിയിൽ ഉടനീളം ദൃശ്യമായിരുന്നു. ഡയറക്ടർ പാസ്റ്റർ റോയ് ജോർജ്, സെക്രട്ടറി ഡാർവിൻ വിൽ‌സൺ, കോഡിനേറ്റർ മിനി തോംസൺ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു ഒരുക്കങ്ങൾ. ഓരോ ഇനത്തിന്റെയും നടത്തിപ്പിനും മൂല്യനിർണ്ണയത്തിനുമായി പ്രത്യേകം ടീമുകൾ രൂപീകരിച്ച്, വിവിധ സഭകളുടെ പ്രതിനിധികളെ ഉൾക്കൊള്ളിച്ച് നൂതനമായും, ക്രമീകൃതമായും, സുതാര്യമായുമായിരുന്നു എല്ലാ ക്രമീകരണങ്ങളും.

ഇവാ. ഡാനി മാത്യു, ജോമിൻ മാത്യു, സജി വർഗീസ്, ലിനോ മാത്യു, റോസമ്മ ജേക്കബ് എന്നിവരുടെ നേതൃത്വം പ്രശംസനീയമാണ്.

-ADVERTISEMENT-

-ADVERTISEMENT-

You might also like