ക്രൈസ്തവ എഴുത്തുപുര വയനാട്ടിൽ

കല്പറ്റ: ഒരാഴ്ച നീണ്ട നിൽക്കുന്ന സുവിശേഷ പ്രവർത്തനങ്ങളുമായി ക്രൈസ്തവ എഴുത്തുപുര കേരള ചാപ്റ്റർ വയനാട്ടിലെത്തി. ആദിവാസി മേഖലകളിൽ ട്രൈബൽ മിഷൻ പ്രവർത്തകരോടൊപ്പം കുഞ്ഞുങ്ങൾക്ക് വേണ്ടി വി.ബി.എസ്, വൈകുന്നേരങ്ങളിൽ സുവിശേഷ യോഗങ്ങൾ, മൂന്നു സഹോദരിമാരുടെ വിവാഹ സാമ്പത്തിക സഹായം, എന്നീ ശുശ്രുഷകൾക്കാണ് കേരളാ ടീം എത്തിയത്. ഫോറസ്ററ് വയൽ എന്ന കോളനി, മദ്യപാനികളുടെ നാടായിരുന്നു. എന്നാൽ യേശു അവരിൽ എത്തിയപ്പോൾ അവർ മാറ്റമുള്ളവരായി. അവിടെയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കപ്പെടുന്നത്.
കേരള ചാപ്റ്റർ പ്രസിഡന്റ് ജിനു വർഗീസിന്റെ നേതൃത്വത്തിൽ ജസ്റ്റിൻ കായംകുളം, പാസ്റ്റർ ഷാജി ആലുവിള, ഡോ. പീറ്റർ ജോയ്, ബിനു മാത്യു, സുജ സജി എന്നിവർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like