കൊൽക്കത്ത ബൈബിൾ ട്രെയിനിങ് സെന്ററിന്റെ ​ഗ്രാജ‌ുവേഷനും ഓർഡിനേഷൻ ശുശ്രൂഷയും

 

വെസ്റ്റ് ബംഗാൾ: ഐ.പി.സി വെസ്റ്റ് ബംഗാൾ  നേതൃത്വത്തിൽ കൊൽക്കത്ത ബൈബിൾ ട്രെയിനിങ് സെന്ററിന്റെ ഗ്രാജുവേഷനും ഓർഡിനേഷൻ ശുശ്രൂഷയും നടത്തപ്പെടുന്നു. 2019 ഏപ്രിൽ 12 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ശുശ്രൂഷയിൽ പാസ്റ്റർ പി.എ.കുര്യാൻ (പ്രസിഡന്റ്, ഐ.പി.സി വെസ്റ്റ് ബംഗാൾ) മുഖ്യ കാർമികത്വം വഹിക്കുന്നതും, റവ. അജീഷ് ജോർജ് മുഖ്യാതിഥി ആയിരിക്കും.

പ്രസ്തുത മീറ്റിംഗ് ഐ.പി.സി കൊൽക്കത്ത സഭയിൽ (114/1/3, ഡി.എഛ്.റോഡ്, ഉധയൻപള്ളി, കൊൽക്കത്ത) നടത്തപ്പെടുന്നു. ഈ ശുശ്രൂഷയിൽ എല്ലാ ദൈവമക്കളുടെ പ്രാർത്ഥനയും സഹകരണവും പ്രതീക്ഷിച്ചുകൊള്ളുന്നുയെന്നു എന്ന് പാസ്റ്റർ ഫിന്നി പാറയിൽ (സെക്രട്ടറി, ഐ.പി.സി വെസ്റ്റ് ബംഗാൾ) ക്രൈസ്തവ എഴുത്തുപുരയെ അറിയിച്ചു.

-ADVERTISEMENT-

-ADVERTISEMENT-

You might also like