ത്രിദിന ഉപവാസ പ്രാർത്ഥനക്ക് ഇന്ന് തുടക്കം

ഷാർജ: എമിറേറ്റ്സ് ക്രിസ്ത്യൻ ഫെലോഷിപ്പ് ചർച്ച്, ഷാർജയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ത്രിദിന ഉപവാസ പ്രാർത്ഥന ഇന്ന് ആരംഭിക്കുന്നു.
3 സെക്ഷനുകളായി ആണ് ഓരോ ദിവസത്തേയും മീറ്റിംഗുകൾ ക്രമീകരിച്ചിരിക്കുന്നത്. രാവിലേയും വൈകുന്നേരവും നടക്കുന്ന പൊതുയോഗങ്ങൾക്ക് പുറമേ വിവിധ പ്രാർത്ഥനാ വിഷയങ്ങൾക്കായി മദ്ധ്യസ്‌ഥ പ്രാർത്ഥനയും സായാഹ്ന വേളയിൽ ക്രമീകരിച്ചിരിക്കുന്നു.
പ്രസ്തുത യോഗങ്ങളിൽ പാസ്റ്റർ റ്റിപ്സൻ തിരുവല്ല, പാസ്റ്റർ ബിജു മാരാമൺ, പാസ്റ്റർ നിബു കോട്ടയം, പാസ്റ്റർ റൂബിൾ ജോസഫ് റാന്നി, പാസ്റ്റർ നിബു തോമസ് ഷാർജ എന്നിവർ ദൈവ വചനം ശുശ്രുഷിക്കുന്നു.
ക്രൈസ്തവ എഴുത്തുപുര യു.എ.ഇ ചാപ്റ്റർ പ്രസിഡന്റ് പാസ്റ്റർ ഗ്ലാഡ്സൺ മല്ലപ്പള്ളി ശുശ്രൂഷകൾക്ക് നേതൃത്വം നല്കുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like