ലേഖനം:ചൗക്കിദാർ ചോർ നഹി ഹെ | ജെ പി വെണ്ണിക്കുളം

അടുത്തയിടെ രാഷ്ട്രീയ ലോകം ശ്രദ്ധയോടെ ഏറ്റുപറയുന്ന ഒരു പദമാണ് ‘ചൗക്കിദാർ’ അഥവാ കാവൽക്കാരൻ എന്നത്. കാവൽക്കാരൻ കള്ളനാണെന്ന അർത്ഥത്തിൽ ‘ചൗക്കിദാർ ചോർ ഹെ’ എന്നു രാഹുൽ ഗാന്ധി പറഞ്ഞപ്പോൾ അതിനെ സോഷ്യൽ മീഡിയ ഏറ്റെടുത്തു ജനങ്ങളിലെത്തിച്ചു. പ്രത്യാക്രമണമായി നരേന്ദ്ര മോഡി ‘മേം ഭി ചൗക്കിദാർ’ (ഞാനും കാവൽക്കാരൻ) എന്നു ട്വിറ്റർ അക്കൗണ്ടിന്റെ പേരു മാറ്റി,കൂടെ അണികളും. ചുരുക്കിപ്പറഞ്ഞാൽ കാവൽക്കാരൻ എന്ന പദം എല്ലാ മനുഷ്യരുടെയും മനസ്സിൽ ഇടം നേടി. അതൊരു രാജ്യത്തിന്റേതായാലും സമൂഹത്തിന്റേതായാലും സഭയുടേതായാലും കാവൽക്കാരൻ വിശ്വസ്തനായിരിക്കണം എന്നും ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും നമ്മെ പഠിപ്പിച്ചു. കർത്താവ് നമ്മെ ഏല്പിച്ചിരിക്കുന്ന ഒരു ദൗത്യമുണ്ട്. അതിൽ നമുക്ക് പരാജയപ്പെടാൻ സാധ്യമല്ല. ഒരു നിയമം ഉണ്ടെങ്കിൽ തീർച്ചയായും ആ നിയമത്തിനു വിരുദ്ധമായി എന്തു സംഭവിച്ചാലും കാവൽക്കാരൻ പ്രതികരിച്ചിരിക്കും. അതിനു കുറ്റപ്പെടുത്തലല്ല പരിഹാരം;പ്രത്യുത, തെറ്റു കണ്ടുപിടിച്ചു പരിഹരിക്കുക മാത്രമാണ് ഏക പോംവഴി. നമുക്കും നല്ല കാവൽക്കാരാകാം. നമ്മെ ഏൽപ്പിച്ച ദൗത്യത്തിൽ വിശ്വസ്തരാകാം.

post watermark60x60

‘കാവൽക്കാരൻ’ എന്ന വിഷയവുമായി ബന്ധപ്പെട്ട ചില വാക്യങ്ങൾ ചുവടെ ചേർക്കുന്നു.

യെശയ്യാവ് 62:6 യെരൂശലേമേ, ഞാൻ നിന്റെ മതിലുകളിന്മേൽ കാവൽക്കാരെ ആക്കിയിരിക്കുന്നു; അവർ രാവോ പകലോ ഒരിക്കലും മിണ്ടാതെയിരിക്കയില്ല; യഹോവയെ ഓർപ്പിക്കുന്നവരേ, നിങ്ങൾ സ്വസ്ഥമായിരിക്കരുതു.

Download Our Android App | iOS App

യിരെമ്യാവ് 6:17 ഞാൻ നിങ്ങൾക്കു കാവൽക്കാരെ ആക്കി: കാഹളനാദം ശ്രദ്ധിപ്പിൻ എന്നു കല്പിച്ചു; എന്നാൽ അവർ: ഞങ്ങൾ ശ്രദ്ധിക്കയില്ല എന്നു പറഞ്ഞു.

യെഹേസ്കേൽ 3:17 മനുഷ്യപുത്രാ, ഞാൻ നിന്നെ യിസ്രായേൽഗൃഹത്തിന്നു കാവൽക്കാരനാക്കിയിരിക്കുന്നു; നീ എന്റെ വായിൽനിന്നു വചനം കേട്ടു എന്റെ നാമത്തിൽ അവരെ പ്രബോധിപ്പിക്കേണം.

യെഹേസ്കേൽ 33:7 അതുപോലെ മനുഷ്യപുത്രാ, ഞാൻ നിന്നെ യിസ്രായേൽഗൃഹത്തിന്നു കാവൽക്കാരനാക്കി വെച്ചിരിക്കുന്നു, നീ എന്റെ വായിൽനിന്നു വചനം കേട്ടു എന്റെ നാമത്തിൽ അവരെ ഓർമ്മപ്പെടുത്തേണം.

-ADVERTISEMENT-

You might also like