ലേഖനം:വിട്ടു കൊടുക്കാത്ത മേഖലകൾ | ബ്ലെസ്സൺ ജോൺ

വിശ്വാസ ജീവിതത്തിൽ ഒരു കീറ മുട്ടിയാണ് ഈ മേഖല.
ഇത് പ്രായഭേദമെന്യേ,പദവി ഭേദമെന്യേ എല്ലാ വിശ്വാസികളിലും ചില ഭാഗങ്ങൾ കയ്യടക്കി വച്ചിരിക്കുന്ന
ഒരു വെല്ലുവിളിയാണ്‌.
എന്നാൽ ഈ കീറാമുട്ടികൾ പലപ്പോഴും വിശ്വാസ ജീവിതത്തിൽ വില്ലൻ ആയി പ്രത്യക്ഷപ്പെടുന്നു.
നമ്മുടേതായ ന്യായങ്ങൾ നാം ഇതിനൊക്കെയും പിറകിൽ നിരത്താറുണ്ട്.രഹസ്യവും പരസ്യവുമായി ഈ മേഖലകൾ വിശ്വാസികളിൽ പലർക്കും ഒരു സേഫ് സൈഡ് ആണ് എന്നാണു വയ്പ്പ്.സാമ്പത്തികമായ മേഖല ഇന്നും പലരും വിട്ടു കളിക്കുന്ന ഒരു മേഖലയല്ല.
അനന്യാസും സഫിറയുടെയും
അല്പം മാറ്റി വയ്ച്ചതായ കഥയൊക്കെ അറിയാമെങ്കിലും കടുംപിടിത്തം പിടിക്കാത്ത അപ്പോസ്തോലന്മാര് ആണ് ന്യൂ ജെനെറേഷനിൽ ഉള്ളത് എന്നുള്ളതുകൊണ്ട് പലർക്കും ആശ്വാസകരമാണ്.
ഒരു മേഖല എടുത്തു പറഞ്ഞു എന്നേയുള്ളു.ഇപ്രകാരം ഉള്ള പല മേഖലകൾ വിശ്വാസികൾ ഇന്ന് അടിയറ വയ്ചിരിക്കുന്നു.മനുഷ്യ പുത്രന്റെ വരവിങ്കൽ വിശ്വാസം കണ്ടെത്തുമോ എന്നൊരു ചോദ്യ ചിഹ്നം കർത്താവ് തന്നെ ചോദിച്ചിരുന്നു എന്നത് ചിന്തിക്കേണ്ട
വിഷയമാണ്.വിട്ടുകൊടുക്കാത്ത മേഖലകൾ
പലപ്പോഴും ശത്രുവിന് വഴിയൊരുക്കുന്നു എന്ന് മാത്രമല്ല കർത്താവിനെ നമ്മുടെ ജീവിതത്തിൽ ദുർബലമാകുന്നു.അനുഗ്രഹമാണ് ഇന്ന് നാം പ്രാപിച്ചിരിക്കുന്ന ഏറ്റവും വലിയ ശാപം എന്ന് ചിന്തിപ്പിക്കുന്ന ഒരു കാലത്താണ് നാമായിരിക്കുന്നതു.
ഉത്തരത്തിലുള്ളത് എടുക്കയും വേണം കക്ഷത്തിലേതു കളയാനും പാടില്ല എന്ന ചിന്തയിലുള്ള ആത്മീയ ജീവിതമാണ് ഇന്ന് പലരുടെയും.
അനുഗ്രഹം കൂടിയപ്പോൾ വിറ്റുകൊടുക്കാത്ത മേഖലകളും കൂടി.
ഒരു കാലത്തു ഒരു മുറിയിൽ കതകും ജനലും തുറന്നു കിടന്നാൽ ഭയമില്ലായിരുന്നു ഇന്ന് മുറികൾ കൂടിയപ്പോൾ അടച്ചുപൂട്ടും കൂടി.എന്നിട്ടും ഭയം മാറിയില്ല ഉറക്കവുമില്ല. അടച്ചുപൂട്ടിയതിൽ പലതിലും കർത്താവിനെയും നാം മാറ്റി നിർത്തുമ്പോൾ ഒന്ന് ചിന്തിക്കുന്നത് നന്നാവും അനുഗ്രഹം ശാപമായി തീർന്നോ?
ഇന്ന് വിശ്വാസികളുടെ വീടുമുഴുവനും ഇൻഷുറൻസ് പേപ്പറുകൾ ആണ്
മെഡിക്കൽ ഇൻഷുറൻസ്, ലൈഫ് ഇൻഷുറൻസ്. എല്ലാറ്റിനും ഇൻഷുറൻസ് ഉണ്ട് എന്നാൽ ആത്മാവിനു വേണ്ടി എത്ര കരുതുന്നു എന്ന് ചോദിച്ചാൽ അത് ഒരു ചോദ്യ ചിഹ്നമായി നിൽക്കും.
അനുഗ്രഹം ശാപമായോ?
വിട്ടുകൊടുക്കാൻ കഴിയാത്ത മേഖലകൾ വർദ്ധിച്ചോ ?

ലൂക്കോസ്
12:15 പിന്നെ അവരോടു: “സകലദ്രവ്യാഗ്രഹവും സൂക്ഷിച്ചു ഒഴിഞ്ഞുകൊൾവിൻ; ഒരുത്തന്നു സമൃദ്ധിഉണ്ടായാലും അവന്റെ വസ്തുവകയല്ല അവന്റെ ജീവന്നു ആധാരമായിരിക്കുന്നതു” എന്നു പറഞ്ഞു.
12:16 ഒരുപമയും അവരോടു പറഞ്ഞതു: “ധനവാനായോരു മനുഷ്യന്റെ ഭൂമി നന്നായി വിളഞ്ഞു.
12:17 അപ്പോൾ അവൻ: ഞാൻ എന്തു ചെയ്യേണ്ടു? എന്റെ വിളവു കൂട്ടിവെപ്പാൻ സ്ഥലം പോരാ എന്നു ഉള്ളിൽ വിചാരിച്ചു.
12:18 പിന്നെ അവൻ പറഞ്ഞതു: ഞാൻ ഇതു ചെയ്യും; എന്റെ കളപ്പുരകളെ പൊളിച്ചു അധികം വലിയവ പണിതു എന്റെ വിളവും വസ്തുവകയും എല്ലാം അതിൽ കൂട്ടിവയ്ക്കും.
12:19 എന്നിട്ടു എന്നോടുതന്നേ; നിനക്കു ഏറിയ ആണ്ടുകൾക്കു മതിയായ അനവധി വസ്തുവക സ്വരൂപിച്ചുവെച്ചിരിക്കുന്നു; ആശ്വസിക്ക, തിന്നുക, കുടിക്ക, ആനന്ദിക്ക എന്നു പറയും. ദൈവമോ അവനോടു:
12:20 മൂഢാ, ഈ രാത്രിയിൽ നിന്റെ പ്രാണനെ നിന്നോടു ചോദിക്കും. പിന്നെ നീ ഒരുക്കിവെച്ചതു ആർക്കാകും എന്നു പറഞ്ഞു.
12:21 ദൈവവിഷയമായി സമ്പന്നനാകാതെ തനിക്കു തന്നേ നിക്ഷേപിക്കുന്നവന്റെ കാര്യം ഇങ്ങനെ ആകുന്നു.”
അടഞ്ഞു കിടക്കുന്ന മേഖലകൾ കർത്താവിനായി തുറന്നു കൊടുക്കുമ്പോൾ സ്വർഗ്ഗത്തിലും അത് പണിയപ്പെടുന്നു.
നാം ഒരു അനുഗ്രഹത്തിനായി വിളിക്കപെട്ടവർ ആകുന്നു അടഞ്ഞു കിടക്കുന്ന മേഖലകൾ നമ്മുടെ അനുഗ്രഹത്തിന് തടസ്സമാകുന്നു.
അനുഗ്രഹം ശാപമാകാതെ
അനുഗ്രഹമായിരിപ്പാൻ കർത്താവിനു നാം ഇടം കൊടുക്കുന്നവർ ആയിരിക്കാം എല്ലാ മേഖലകളിലും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.