ലേഖനം:നാം ദൈവത്തോട് ഒപ്പമോ അതോ ദൈവം നമ്മോടു ഒപ്പമോ | ബ്ലെസ്സൺ ജോൺ

രണ്ടും ഒന്നല്ലേ എന്ന് തോന്നാം എങ്കിലും രണ്ടും ഒന്നല്ല.
ആത്മീയജീവിതത്തിന്റെ അളവുകോൽ സ്വയം ശോധന എന്നിരിക്കെ ഒരു സ്വയം ശോധനയ്ക്കു നാം നമ്മെ വിധേയരാകുന്നത് നന്നാകും.
യോഹന്നാൻ 15:5 ഞാൻ മുന്തിരിവള്ളിയും നിങ്ങൾ കൊമ്പുകളും ആകുന്നു; ഒരുത്തൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു എങ്കിൽ അവൻ വളരെ ഫലം കായ്ക്കും; എന്നെ പിരിഞ്ഞു നിങ്ങൾക്കു ഒന്നും ചെയ്‍വാൻ കഴികയില്ല.

“ഞാൻ മുന്തിരിവള്ളിയും നിങ്ങൾ കൊമ്പുകളും ആകുന്നു”
മുന്തിരി വള്ളിയും ,കൊമ്പുകളും കാഴ്ചയിൽ ഒരു പോലെയെങ്കിലും
ഫലത്തിൽ ഒന്നല്ല വള്ളി നിലത്തു വേരൂന്നിയ ഒരു സ്രോതസ്സാണ് .എന്നാൽ കൊമ്പുകൾ അതിൽ നിന്നും കിളിർക്കപ്പെട്ടതും ആകുന്നു.

“ഒരുത്തൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു എങ്കിൽ”
ഒരുത്തൻ എന്നിലും ഞാൻ അവനിലും എന്നുള്ളത്,
ഞാൻ ഒരുത്തനിലും അവൻ എന്നിലും
എന്നാക്കി ഈ വാക്യത്തെ നാം വായിക്കുകയാണ് എന്നിരിക്കട്ടെ.
കാഴ്ചയിൽ ഒന്നായി തോന്നാം എങ്കിലും
അർത്ഥത്തിൽ അത് മാറി പോകുന്നു എന്ന് നമ്മുക്ക് കാണുവാൻ കഴിയും.
അവിടെ എങ്കിൽ എന്നതിന് ശേഷം വളരെ ഫലം കായിക്കും എന്നുള്ളത് അര്ഥമില്ലാതായി പോകും അപ്രകാരം ഒരു മാറ്റം സംഭവിച്ചാൽ.
ഒരുത്തൻ എന്നിൽ എന്നത് കർത്താവിന്റെ നീതിയാണ്.
നിര്ബന്ധ പൂർവം ഒരു ഇടപെടിൽ അല്ല കർത്താവിന്റേത്. ഫലം ഉണ്ടാകേണമെങ്കിൽ മാനസാന്തരം ആവശ്യമാണ്.
മാറി വരുന്ന ലോക സാഹചര്യങ്ങളിൽ ഈ ചിന്തയ്ക്കു ഒരു പ്രാധാന്യമുണ്ട്.ക്രിസ്തീയ സമൂഹത്തിന്റെ ഭംഗി നാം അവനിൽ വസിക്കുന്നതും വളരെ ഫലം കായിക്കുന്നതും ആകുന്നു.സ്രോതസ്ഡ് കർത്താവാണ് അതിനാൽ നല്ല ഫലം കായിക്കുന്നു.
നാം അവനോടൊപ്പം നടക്കേണ്ടതാകുന്നു,അവൻ നമ്മോടൊപ്പം ഇരിക്കേണ്ടത് നമ്മുടെ ആവശ്യമാകേണ്ടതുണ്ട്.അവന്റെ ആവശ്യമായി കാണുന്നു എങ്കിൽ
അർത്ഥമില്ലാത്ത ക്രിസ്തീയജീവിതമാകും നമ്മുടേത്.

post watermark60x60

കാഹള ധ്വനി കേൾക്കുമ്പോൾ വിശുദ്ധന്മാർ എടുക്കപെടും.
1 തെസ്സലൊനീക്യർ
4:16 കർത്താവു താൻ ഗംഭീരനാദത്തോടും പ്രധാനദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടുംകൂടെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരികയും ക്രിസ്തുവിൽ മരിച്ചവർ മുമ്പെ ഉയിർത്തെഴുന്നേൽക്കയും ചെയ്യും.
പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോടു ഒരുമിച്ചു ആകാശത്തിൽ കർത്താവിനെ എതിരേല്പാൻ മേഘങ്ങളിൽ എടുക്കപ്പെടും;

വിശുദ്ധ ജീവിതത്തിന്റെ ലക്ഷ്യപ്രാപ്തി ഇപ്രകാരം എന്നിരിക്കെ നമ്മുടെ നടപ്പു നാം ശോധന ചെയ്യേണ്ടിയിരിക്കുന്നു.
നാം ദൈവത്തോടോപ്പൊമോ, അതോ അവൻ നമ്മോടോപ്പൊമോ.
ഒന്നാമത്തേത് ആത്മീയ വിശുദ്ധ ജീവിതമെങ്കിൽ രണ്ടാമത്തേത് അർത്ഥത്തിൽ അഭിനയ ജീവിതമാണ്‌. ഫലം കാണുകയില്ല.
എന്തെങ്കിലും
കാര്യസാധ്യത്തിനു കർത്താവിനെ കൂടെ കൊണ്ട് നടക്കുന്നവൻ അല്ല
വിശ്വാസി.പണത്തിനോ പദവിക്കോ കൂടെ കൊണ്ട് നടക്കുന്നവൻ അല്ല
വിശ്വാസി. കർത്താവിന്റെ കൂടെ
നടക്കുന്നവൻ ആണ് വിശ്വാസി.
ദുഃഖത്തോടു പറയട്ടെ ഇന്ന്
കർത്താവിനെ തന്റേതായ വഴികളിൽ കൊണ്ട് നടക്കുന്നവരും
ഉണ്ട്.
ഹാനോക്ക് ദൈവത്തോടുകൂടെ നടന്നു, ദൈവം അവനെ എടുത്തുകൊണ്ടതിനാൽ കാണാതെയായി.
എടുക്കപെടെണമെങ്കിൽ
നാം ദൈവത്തോടുകൂടെ നടക്കുന്നവർ ആയിരിക്കേണം.
കാഴ്ച്ചയിൽ അല്ല
അർത്ഥത്തിൽ നാം ആത്മീയരായിരിപ്പാൻ നമ്മുക്ക് കഴിയട്ടെ.

-ADVERTISEMENT-

-ADVERTISEMENT-

You might also like