ദോഹ ഡിവൈൻ ന്യൂ ലൈഫ് ഫെൽലോഷിപ്പിൽ സഹോദരിമാർക്കായി പ്രത്യേക മീറ്റിംഗ് നടത്തപ്പെടുന്നു

 

post watermark60x60

ദോഹ: ഡിവൈൻ ന്യൂ ലൈഫ് ഫെല്ലോഷിപ്പ് സഭയുടെ ആഭിമുഖ്യത്തിൽ നാല് ദിവസത്തെ സെമിനാർ സഹോദരിമാർക്കായി നടത്തപ്പെടുന്നു. മുഖ്യാഥിതിയായി സിസ്റ്റർ സിസി ബാബു ജോൺ സെമിനാറുകൾക്കു നേതൃത്വം നല്കുന്നതായിരിക്കും.

പ്രസ്തുത മീറ്റിംഗ് ദോഹ അബുഹമൂറിലെ റിലീജിയസ് കോംപ്ലക്സിൽ ഉള്ളതായ ആംഗ്ലിക്കൻ സെന്ററിൽ വച്ച് മാർച്ച്‌ 21 ആം തീയതി വൈകീട്ട് 6 മുതൽ 7:45 വരെ ബഥനി A & B ഹാളിലും, മാർച്ച്‌ 22 ആം തീയതി വൈകീട്ട് 6:15 മുതൽ 8:45 വരെ എഫേസൂസ്‌ ഹാളിലും, മാർച്ച്‌ 23 & 24 തീയതികളിലായി വൈകീട്ട് 6:15 മുതൽ 9:45 വരെയും അന്റിയോക്‌ A & B ഹാളിൽ വച്ചും നടത്തപ്പെടുന്നു.

Download Our Android App | iOS App

സൗജന്യ രെജിസ്ട്രേഷന് www.womenseminar.dnlf.org എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. ഈ മീറ്റിംഗിലേക്കു ദോഹയിലുള്ള എല്ലാ സഹോദരിമാരെയും സഭാഭേത വ്യത്യാസമെന്യേ  ഹാർദ്ദവമായി സ്വാഗതം ചെയ്‌തുകൊള്ളുന്നു.

-ADVERTISEMENT-

You might also like