അരാവലി ട്രൈബൽ മിഷനറി കോൺഫറൻസ് 2019 സമാപിച്ചു

വാർത്ത : ജോൺ മാത്യു ഉദയ്‌പൂർ, ജോസഫ് തോമസ്

 

post watermark60x60

ഉദയപൂർ: അരാവലി ട്രൈബൽ മിഷന്റെ ആഭിമുഖ്യത്തിലുള്ള മിഷനറി കോൺഫറൻസ് ഉദയപൂർ ജില്ലയിലുള്ള അംധാ ഗ്രാമത്തിലെ മിഷൻ ആസ്ഥാനമായ ആരാവലി കാമ്പസ്സിൽ മാർച്ച്‌ 14 ന് സമാപിച്ചു. മാർച്ച്‌ 11 മുതൽ 14 വരെ നടന്ന സമ്മേളനങ്ങളിൽ ഡോ. മാത്യു ജോർജ് (ബഹറിൻ), പാസ്റ്റർ മനോജ്‌ കുഴിക്കാലാ (കേരളം), പാസ്റ്റർ തോംസൺ പി. കെ. (മുംബൈ) എന്നിവർ പ്രഭാഷണങ്ങൾ നടത്തി. പ്രസ്തുത പ്രഭാഷണങ്ങൾ ശുശ്രൂഷകരിൽ പുത്തൻ ഉണർവിനും, ദർശനത്തിനും, സമർപ്പണത്തിനും കാരണം ആകുകയും ഇനിയും സുവിശേഷം കടന്നു ചെന്നിട്ടില്ലാത്ത അരാവലി പർവ്വത ശൃംഖലകളിലുള്ള ഗ്രാമങ്ങളിൽ സുവിശേഷം എത്തിക്കുവാൻ സ്വമേധയാ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തു. കൂടാതെ 18 പേർ പരിശുദ്ധാതമാവിനെ പ്രാപിക്കുവാനും ദൈവത്തെ മഹത്വപ്പെടുത്തുവാനും ഇടയായി.

33 വർഷങ്ങൾക്കു മുൻപ് ആരംഭിച്ച മിഷൻ പ്രവർത്തനങ്ങളിൽ തദ്ദേശ്ശിയരായ 60 ൽ അധികം ശുശ്രൂഷകർ കുടുംബസമേതം ഇവിടെ താമസിച്ചു പ്രവർത്തിക്കുന്നു. ഇവരെ കൂടാതെ മലയാളികളായ യുവസഹോദരങ്ങളും കുടുംബമായി ഇവിടെ പ്രവർത്തിക്കുന്നു.

Download Our Android App | iOS App

പാസ്റ്റർ തോമസ് മാത്യു, ഇവാ. ജോസഫ് ഡാനിയേൽ എന്നീ സഹോദരന്മാർ ഇവിടുത്തെ പ്രവർത്തനങ്ങൾക്ക് മുഖ്യ നേതൃത്വം നൽകുന്നു.

-ADVERTISEMENT-

You might also like