ഡോ.ജോൺസൺ വി ഇടിക്കുള ന്യൂനപക്ഷ സമിതി അദ്ധ്യക്ഷൻ

ന്യൂഡൽഹി: നാഷണൽ ഫോറം ഫോർ സോഷ്യൽ ജസ്റ്റിസിന്റെ ന്യൂനപക്ഷ സമിതി അദ്ധ്യക്ഷ്യനായി തലവടി (ആലപ്പുഴ) വാലയിൽ ബെറാഖാ ഭവനിൽ ഡോ.ജോൺസൺ വി. ഇടിക്കുളയെ നാമനിർദ്ദേശം ചെയ്തു.
ഗിന്നസ് ആന്റ് യൂണിവേഴ്സൽ റെക്കോർഡ് ഹോൾഡേഴ്സ് അസോസിയേഷൻ സെക്രട്ടറി ജനറൽ,ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ ഓഫ് ഇന്ത്യ സംസ്ഥാന ചെയർമാൻ, റെഡ് ക്രോസ് ലൈഫ് മെമ്പർ, ജനകീയ ജാഗ്രത സമിതി ചെയർമാൻ,ഗ്ലോബൽ പീസ് വിഷൻ ജനറൽ സെക്രട്ടറി,ബെറ്റ്സ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പിനി ഡയറക്ടർ എന്നീ ചുമതലകളും വഹിക്കുന്നു .
Download Our Android App | iOS App
കഴിഞ്ഞ 23 വര്‍ഷമായി ജീവകാരുണ്യ – സാമൂഹിക മനുഷ്യാവകാശ – സമാധാന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഡോ.ജോൺസൺ വി.ഇടിക്കുള വിവിധ ദേശിയ അന്തർദ്ദേശീയ സംഘടനകളുടെ ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്.
ഇന്ത്യ ബുക്ക് ഓഫ് റെക്കാര്‍ഡ്, അസിസ്റ്റ് വേള്‍ഡ് റെക്കാര്‍ഡ്, യൂണിക്ക് വേള്‍ഡ് റെക്കാര്‍ഡ്, വേള്‍ഡ് അമേസിംങ്ങ് റെക്കാര്‍ഡ്, ഇന്ത്യന്‍ അച്ചീവേഴ്‌സ് ബുക്ക് ഓഫ് റെക്കാര്‍ഡ്, ഇംഗ്ലണ്ട് ആസ്ഥാനമായുള്ള റെക്കാർഡ് ഹോൾഡേഴ്സ് റിപ്പബ്ളിക്ക്, യൂണിവേഴ്സൽ ബുക്ക് ഓഫ് റെക്കോർഡ്, എന്നിവയില്‍ ഇടം ലഭിച്ചിട്ടുണ്ട്. കൂടാതെ, ഇന്ത്യന്‍ ജേസീസ് അവാര്‍ഡ്, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ബെസ്റ്റ് യൂത്ത് അവാര്‍ഡ്, കണ്‍സ്യൂമേഴ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ബെസ്റ്റ് സോഷ്യല്‍ വര്‍ക്കര്‍ അവാര്‍ഡ്, കേരള യൂത്ത് ക്ലബ് അസോസിയേഷന്റെ സേവന പുരസ്‌കാരം, വൈ.എം.സി.എ ലീഡര്‍ഷിപ്പ് അവാര്‍ഡ്, അഹമ്മദാബാദ് ജീനിയസ് ഫൗണ്ടേഷന്റെ ജീനിയസ് അവാര്‍ഡ് ,സെക്കന്ദ്രബാദ് ഇന്ത്യൻ ബുക്ക് ഓഫ് റെക്കാർഡ്സിന്റ ഇന്ത്യന്‍ എക്‌സലന്‍സി അവാര്‍ഡ് ,നാഷണൽ ഹ്യൂമൻ റൈറ്റ്സ് കൗൺസിലിന്റെ പ്രത്യേക പുരസ്ക്കാരം, കാത്തലിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ഗുഡ് സമരിറ്റൻ പുരസ്ക്കാരം എന്നിവയ്ക്ക് അർഹനായിട്ടുണ്ട്.
സൗദ്യ അറേബ്യ മിനിസ്ട്രി ഓഫ് ഹെൽത്ത് അൽഖുർമ ഹോസ്പിറ്റൽ നേഴ്സിങ്ങ് ഡയറക്ടർ ജിജിമോൾ ജോൺസൺ ഭാര്യയും ബെൻ ജോൺസൺ ,ദാനിയേൽ തോമസ് എന്നിവർ മക്കളുമാണ്.