യു.എ.ഇയില്‍ കനത്ത മൂടല്‍ മഞ്ഞ്; ജാഗ്രത പാലിക്കാൻ നിര്‍ദേശം
ദുബായ്: യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ വ്യാഴാഴ്ച രാവിലെ കനത്ത മൂടല്‍ മഞ്ഞ് അനുഭവപ്പെട്ടു. ദൂരക്കാഴ്ച്ച കുറയുമെന്നതിനാല്‍ വാഹനം ഓടിക്കുന്നവര്‍ പരമാവധി ജാഗ്രത പുലര്‍ത്തണമെന്ന് ദുബായ് റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റി (ആര്.ടി.എ) മുന്നറിയിപ്പ് നല്കി. വരും ദിവസങ്ങളിലും യു.എ.ഇയില്‍ കനത്ത മൂടല്‍ മഞ്ഞിന് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗം നല്കുന്ന വിവരം.


- Advertisement -

Comments are closed.