അബുദാബി ഫിലദെൽഫ്യ സഭയിൽ കാത്തിരിപ്പ് യോഗം മാർച്ച്‌ 8ന്

അബുദാബി: ഫിലദെൽഫ്യ ചർച്ച്‌ ഓഫ് ഗോഡ് സഭയിൽ ഉപവാസ പ്രാർത്ഥനയും കാത്തിരിപ്പ് യോഗവും മാർച്ച് 8 വെള്ളിയാഴ്ച രാവിലെ 8:30 മുതൽ 12 മണിവരെ സെന്റ് ആൻഡ്രുസ് ചർച്ച്‌ മാർത്തോമ്മാ പാരിഷ് അപ്പർ ചാപ്പലിൽ വെച്ച് നടക്കും. പാസ്റ്റർ വർഗീസ് ബേബി (കായംകുളം) മുഖ്യ പ്രാസംഗികനായിരിക്കും. പി സി ജി ക്വയർ ഗാനങ്ങൾ ആലപിക്കും. പാസ്റ്റർ വർഗ്ഗീസ് തോമസ് ശുശ്രൂഷക്ക് നേതൃത്വം നല്കും.

സഭാവ്യത്യാസമില്ലാതെ ഏവരെയും ഈ മീറ്റിംഗിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

-ADVERTISEMENT-

You might also like