കോ​ട്ട​യ​ത്ത് വ​ഴി​യാ​ത്ര​ക്കാ​ര്‍​ക്കു മേ​ല്‍ കാ​ര്‍ പാ​ഞ്ഞു​ക​യ​റി ര​ണ്ടു പെ​ണ്‍​കു​ട്ടി​ക​ള്‍ മ​രി​ച്ചു

ഏ​റ്റു​മാ​നൂ​ര്‍: കോ​ട്ട​യം പേ​രൂ​ര്‍ ക​ണ്ടം​ചി​റ​യി​ല്‍ നി​യ​ന്ത്ര​ണം വി​ട്ട കാ​ര്‍ വ​ഴി​യാ​ത്ര​ക്കാ​ര്‍​ക്കു മേ​ല്‍ പാ​ഞ്ഞു​ക​യ​റി ര​ണ്ടു പേര്‍ മ​രി​ച്ചു. പേ​രൂ​ര്‍ ആ​തി​ര​യി​ല്‍ ബി​ജു​വി​ന്‍റെ മ​ക്ക​ളാ​യ അ​ന്നു (19), നീ​നു (16) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ല്‍ ഇ​വ​രു​ടെ അ​മ്മ ലെ​ജി​ക്കും (45) കാ​ര്‍ ഡ്രൈ​വ​ര്‍​ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​വ​രെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 2.15നാ​ണ് അ​പ​ക​ടം. ഏ​റ്റു​മാ​നൂ​ര്‍ ഭാ​ഗ​ത്തു നി​ന്നു പാ​ഞ്ഞു വ​ന്ന കാ​റാ​ണ് അ​മ്മ​യെ​യും കു​ട്ടി​ക​ളെ​യും ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച​ത്. അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട കാ​ര്‍ യാ​ത്ര​ക്കാ​രെ ഇ​ടി​ച്ച ശേ​ഷം സ​മീ​പ​ത്തെ പു​ര​യി​ട​ത്തി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി ഒ​രു മ​ര​ത്തി​ല്‍ ഇ​ടി​ച്ചു നി​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ കാ​ര്‍ പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു.

വെ​ള്ള നി​റ​മു​ള്ള ഒ​രു കാ​ര്‍ ത​ന്‍റെ കാ​റി​നു പി​ന്നി​ല്‍ ഇ​ടി​ച്ച​താ​യി പ​രി​ക്കേ​റ്റ കാ​ര്‍ ഡ്രൈ​വ​ര്‍ നാ​ട്ടു​കാ​രോ​ട് പ​റ​ഞ്ഞു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.