ലേഖനം:ഓൺലൈൻ ഭീകരവാദം | ബ്ലെസ്സൺ ജോൺ

ഞെട്ടിപ്പിക്കുന്ന ഒരു ഹെഡിങ് ആണ് എങ്കിലും ചിന്തിച്ചാൽ പറഞ്ഞതിൽ കാര്യമില്ലാതില്ല എന്ന് മനസ്സിലാവും.
വേണ്ടതും വേണ്ടാത്തതും എല്ലാം നിർബന്ധപൂർവം വെട്ടിവിഴുങ്ങേണ്ടുന്ന ഗതികേടിലാണ് പൊതു ജനം.
ഗുണ ദോഷ സമ്മിശ്രമാണ് ഇന്ന് ഓൺലൈൻ സോഷ്യൽ മീഡിയകൾ.സത്യമായതും അസത്യമായതും മുതൽ സ്ഫോടന ശക്തിയുള്ളതു വരെയും ഇന്ന് ഓൺലൈൻ മീഡിയകളിൽ കൂടെ പ്രചരിക്കുന്നു.
ഓൺലൈൻ മീഡിയകളുടെ പ്രവർത്തനങ്ങൾക്ക് കടിഞ്ഞാണിടാൻ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ഗവണ്മെന്റും ശ്രമിക്കുന്നു എങ്കിലും കാര്യമായ ഒരു ഫലം ഇത് വരെ കണ്ടില്ല.
ദിനം പ്രതി ശക്തി പ്രാപിച്ചുകൊണ്ടിരിക്കുന്ന ഓൺലൈൻ മീഡിയകൾ എല്ലാ മേഖലകൾക്കും ഭീഷണി ആണ്.
എന്നാൽ വെക്തിജീവിതങ്ങളെ സാരമായി ബാധിക്കുന്ന ഓൺലൈൻ ഭീഷണികളെ കുറിച്ച് ഉള്ള പഠനങ്ങൾ ആവശ്യമായിരിക്കുന്നു.
കൗതുകം നിറഞ്ഞ വാർത്തകളും തമാശകളും മാത്രമല്ല പോർവിളികളും ഓൺലൈൻ മീഡിയകളുടെ ഭാഗമാണ് ഇന്ന്.
ഒന്നിലധികം തവണ ഒരേ വിഷയങ്ങൾ കാണുവാനും കേൾക്കുവാനുംപലപ്പോഴും നാം നിർബന്ധിതരാകുന്നു.
വാർത്ത വിനിമയം ഓൺലൈൻ മീഡിയകളുടെ ആവിർഭാവത്തിലൂടെ വളരെ ദ്രുതഗതിയിൽ ആയെങ്കിലും.ശരിയോ തെറ്റോ എന്നുള്ള സ്ഥിരീകരണം ഇപ്പോഴും ചോദ്യചിഹ്നമായി നിൽക്കുന്നു.
ഓൺലൈൻ മാധ്യമങ്ങളോടുള്ള സമീപനം വെക്തി സ്വഭാവ രൂപീകരണത്തിന്റെ ഭാഗമാക്കിയില്ലെങ്കിൽ അനേക ദുരന്തങ്ങൾക്ക് നാം ഭാഗമാകും.
ഓൺലൈൻ മീഡിയകളോടുള്ള സമീപനത്തെ കുറിച്ച് സമൂഹത്തെ ബോധവൽക്കരിക്കേണ്ടതുണ്ട്. ഓൺലൈൻ ഗ്രൂപ്പുകളിലും പേജുകളിലും
ഭാഗമായിരിക്കേണ്ടത് ഏതിൽ, അതിൽ തന്നെ എത്രയെന്നു അതിരു വയ്ക്കുക.
വെക്തമായി പഠിച്ചതിനും വിചിന്തനം ചെയ്തതിനും ശേഷം മാത്രം ഗ്രൂപ്പുകളിലും പേജുകളിലും ഭാഗമാകുക.ഷെയർ , ലൈക് ഓപ്ഷനുകൾ
ചിന്തിച്ചു മാത്രം ചെയ്യുക. ആരുടെയെങ്കിലും വേദനയുടെയും യാതനയുടെയും കഥ നമ്മുക്ക് നർമ്മമായി വിളമ്പി തരുമ്പോൾ മനുഷ്യത്വം ഇല്ലാത്ത മനുഷ്യർ ആയി നാം തീരരുത്. പ്രോത്സാഹനം വേണ്ടുന്ന മേഖലകൾ മനസ്സിലാക്കി പ്രോത്സാഹിപ്പിക്കുക.
സ്വയം മനസാക്ഷിക്ക് ബോധ്യം വരുത്തുന്നത് മാത്രം മറ്റുള്ളവർക്ക് പ്രയോജനപ്പെടും വിധം ഷെയർ ചെയ്യുക.നമ്മുടെ ബലഹീനതയെ ചൂഷണം ചെയ്യുന്ന മാധ്യമങ്ങളെ അല്ല സാമൂഹ്യ പ്രതിബദ്ധത ഉള്ള മാധ്യമങ്ങളെ മാത്രം പ്രോത്സാഹിപ്പിക്കുക. ഓരോ സംഘടനകളുടെയും മാധ്യമങ്ങളുടെയും ഉദ്ദേശശുദ്ധി പ്രവർത്തനങ്ങളുമായി ബന്ധപെട്ടു കിടക്കുന്നു.തുച്ഛമായ ഇന്റർനെറ്റ് ചാർജുകൾ കൂണ് പോലെ മുളയ്ക്കുന്ന അനേകം മീഡിയകളെ പ്രോത്സാഹിപ്പിക്കുമ്പോൾ.ഒരു വിപ്ലവത്തിനായി നാമും ഒരുങ്ങേണ്ടിയിരിക്കുന്നു. നമുക്കുള്ള നിശ്ചിത ബുദ്ധിമണ്ഡലങ്ങളിൽ ചവറുകൾ നിറയ്ക്കാനുള്ള ഓൺലൈൻ ഭീകരവാദത്തിന്റെ തന്ത്രങ്ങളെ നേരിടുവാൻ ചില ചുവടുകൾ നമ്മുക്കും വയ്ക്കാം.
അല്ലെന്നു വരികിൽ നാമും ഇന്നല്ലെങ്കിൽ നാളെ ഒരു ഓൺലൈൻ ദുരന്തത്തിന്റെ ഭാഗമാകും. ഒരു നല്ല നാളേക്ക് ഒരു ചുവടു ഇന്ന് ……

-ADVERTISEMENT-

-ADVERTISEMENT-

You might also like