ഐ.പി.സി ഡൽഹി സ്റ്റേറ്റ് സിൽവർ ജൂബിലി ലോഗോ പ്രകാശനം ചെയ്തു

ന്യൂഡൽഹി :- ഐ.പി.സി ഡൽഹി സ്റ്റേറ്റ് സിൽവർ ജൂബിലി കൺവെൻഷൻ ദൈവഹിതമായാൽ 2019 നവംബർ മാസം 7മുതൽ 10 വരെയുള്ള ദിവസങ്ങളിൽ നടക്കും. അതിനോടനുബന്ധിച്ചു സിൽവർ ജൂബിലി ലോഗോ, ഇന്ന് (02/03/2019)നടന്ന ഐ.പി.സി ഡൽഹി സ്റ്റേറ്റ് പാസ്റ്റർസ് കോൺഫെറൻസിൽ ഐ.പി.സി ഡൽഹി സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ സാമുവേൽ എം തോമസ്, ഐ.പി.സി ജനറൽ കൗൺസിൽ ജോ.സെക്രട്ടറി പാസ്റ്റർ തോമസ് ഫിലിപ്പിന് നൽകികൊണ്ട് പ്രകാശനം ചെയ്തു. കഴിഞ്ഞ 25 വർഷക്കാലം ദൈവം ഡൽഹി പട്ടണത്തിൽ ഐ പി സി സഭയുടെ പ്രവർത്തനങ്ങളെ മാനിക്കുകയും വളർത്തുകയും ചെയ്തു. ഈ വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് നവംബറിൽ നടക്കുന്ന സംയുക്ത ആരാധനയോടുകൂടെ തിരശീല വീഴും.

ഐ.പി.സി ഡൽഹി സ്റ്റേറ്റ് പബ്ലിക്കേഷൻ ബോർഡിന് വേണ്ടി ചെയർമാൻ പാസ്റ്റർ ബ്ലെസ്സൺ പി.ബി,
സെക്രട്ടറി സാം.പി മാത്യു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.