പി.സി.എൻ.എ.കെ മയാമി: തീം സോങ്ങ് രചനകൾ ക്ഷണിക്കുന്നു

ഫ്ളോറിഡ: 2019 ജൂലൈ 4 മുതൽ 7 വരെ മയാമി എയർപോർട്ട് കൺവൻഷൻ സെന്ററിൽ വെച്ച് നടത്തപ്പെടുന്ന 37 മത് പി.സി.എൻ.എ.കെ കോൺഫ്രൻസിന്റെ തീം സോങ്ങിനായുള്ള രചനകൾ ക്ഷണിക്കുന്നു. “ദൈവത്തിന്റെ അത്യന്ത ശക്തി നമ്മുടെ മൺകൂടാരങ്ങളിൽ” എന്ന ചിന്താവിഷയത്തെ ആസ്പദമാക്കി വേണം വരികൾ തയ്യാറാക്കുവാൻ.

post watermark60x60

രചനകൾ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 30 ആണ്. MP3, പി.ഡി.എഫ് ഫോർമാറ്റിൽ നാഷണൽ സെക്രട്ടറിയുടെ ഈ മെയിൽ വിലാസത്തിൽ (Email: secretary@pcnakmiami.org) അയയ്ക്കേണ്ടതാണെന്ന് മ്യൂസിക് കോർഡിനേറ്റേഴ്സുമാരായ സാജൻ തോമസ്, സാബി കോശി എന്നിവർ അറിയിച്ചു.

പാസ്റ്റർ കെ.സി. ജോൺ ഫ്ളോറിഡ (നാഷണൽ കൺവീനർ), വിജു തോമസ് ഡാളസ് (നാഷണൽ സെക്രട്ടറി), ബിജു ജോർജ്ജ് കാനഡ, (നാഷണൽ ട്രഷറർ), ഇവാ. ഫ്രാങ്ക്ളിൻ ഏബ്രഹാം ഒർലാന്റോ (നാഷണൽ യൂത്ത് കോർഡിനേറ്റർ), സിസ്റ്റർ അനു ചാക്കോ (ലേഡീസ് കോർഡിനേറ്റർ) എന്നിവരടങ്ങുന്ന ഭരണ സമിതിയാണ് 2019 ലെ മയാമി കോൺഫറൻസിനു നേതൃത്വം നല്കുന്നത്. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും www.pcnakmiami.org

Download Our Android App | iOS App

വാർത്ത: കുര്യൻ സഖറിയ (നാഷണൽ മീഡിയ കോർഡിനേറ്റർ)

-ADVERTISEMENT-

You might also like