എഴുത്തുപുരയുടെ ദുരിതാശ്വാസ സഹായം കൈമാറി

പന്തളം: ക്രൈസ്തവ എഴുത്തുപുരയും ശ്രദ്ധയും ചേർന്ന് നടത്തിവരുന്ന പ്രളയ ദുരിതാശ്വാസ  സഹായം ഇന്ന് വൈകിട്ട് നാലു മണിക്ക് ഇടുക്കി സ്വദേശിയായ സാബുവിന് പാസ്റ്റർ ഷാജി ആലുവിള കൈമാറി. ഇടുക്കി ജില്ലയിൽ വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിൽ വെള്ളക്കയം എന്ന സ്ഥലം, ഇടുക്കി ഡാം തുറന്നു വിട്ടതോടുകൂടി ജല പ്രളയത്തിന്റെ വൻ കുത്തൊഴുക്കിൽ മുഴുവനായും തകർന്നിരുന്നു. മഞ്ഞാലിക്കാട്ടിൽ സാബുവിന്റെ ഭവനം അന്ന് പൂർണമായും ഒഴുകിപോയി. അതു എഴുത്തുപുരയുടെ ശ്രദ്ധയിൽ പെടുത്തിയത് ഇടുക്കി ചെറുതോണിക്കു സമീപമുള്ള ഏ.ജി. സഭാ ശുശ്രൂഷകൻ പാസ്റ്റർ ജോൺസൺ ജി. ആയിരുന്നു. ക്രൈസ്തവ എഴുത്തുപുര കേരളാ ചാപ്റ്റർ പ്രസിഡന്റ് ജിനു വർഗ്ഗീസ്, സെക്രട്ടറി സുജ സജി, എഴുത്തുപുരയുടെ സാമൂഹിക ക്ഷേമ സംഘടനയായ ശ്രദ്ധ യുടെ ഡയറക്ടർ ഡോ. പീറ്റർ ജോയി എന്നിവർ നടത്തിയ അന്വേഷണത്തിൽ അർഹരെന്നു ബോധ്യപ്പെട്ട
ഈ നിർധന കുടുംബത്തെ സഹായിക്കാൻ മാനേജ്‌മെന്റ് അംഗങ്ങൾ തീരുമാനിക്കുകയായിരുന്നു.
ക്രൈസ്തവ എഴുത്തുപുരയുടെ കമ്മറ്റി യോഗത്തിൽ, വെട്ടിയാർ ശ്രീ. സജിയുടെ ഭാവനത്തിൽ വെച്ചാണ് ഒരു ലക്ഷം രൂപയുടെ ധനസഹായം സാബുവിന് ഭവന പുനർനിർമ്മാണത്തിനായി കൈമാറിയത്. പാസ്റ്റർ ജോൺസൺ എഴുത്തുപുരയ്ക്കു നന്ദി പ്രകാശിപ്പിച്ചു.

-ADVERTISEMENT-

-ADVERTISEMENT-

You might also like