“ആർകെ ബൈബിൾ ക്വിസ്സ്” വിജയികളെ പ്രഖ്യാപിച്ചു: ഒന്നാം സ്ഥാനം നിസ്സി എൽസാ ജോണിന്

ടോറോണ്ടോ : 2019 ജനുവരി 26 ന് കാനഡയിലെ വിവിധ പ്രവിശ്യകളിൽ നടന്ന ആർകെ ബൈബിൾ ക്വിസ്സിൽ ഒന്നാം സ്ഥാനം നിസ്സി എൽസാ ജോൺ (സ്‌കാർബറോ) ന് . നൈനാൻ എബ്രഹാം (ഹാമിൽട്ടൺ), അനു നിസ്സി സോണി (ടോറോണ്ടോ) രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഇവരെ കൂടാതെ 12 പേര് ടോപ്പ് 15ൽ എത്തി.

150 ലധികം പേർ പങ്കെടുത്ത ആർകെ ബൈബിൾ ക്വിസ് മത്സരത്തിൽ ഒണ്ടാറിയോ കൂടാതെ ആൽബെർട്ട, ബ്രിട്ടീഷ് കൊളംബിയ, നോവ സ്കോഷ്യ,പ്രിൻസ് എഡ്‌വേർഡ് തുടങ്ങിയ പ്രവിശ്യകളിൽ നിന്നും 15 മുതൽ 72 വയസ്സു വരെയുള്ളവർ പങ്കെടുത്തത് ഈ ബൈബിൾ ക്വിസ് മത്സരത്തിന്
ആവേശം പകർന്നു.

ഉല്പത്തി പുസ്തകം, ദാനിയേൽ , യോഹന്നാൻ സുവിശേഷം എന്നിവയിൽ നിന്നായിരുന്നു ചോദ്യങ്ങൾ. ഒന്നാം സമ്മാനം 1000 ഡോളറാണ് . 750, 500 ഡോളറാണ് രണ്ടും മൂന്നും സ്ഥാനങ്ങൾക്കുള്ള ക്യാഷ് പ്രൈസ്.കൂടാതെ നിരവധി പ്രോത്സാഹന സമ്മാനങ്ങളും ഉണ്ട് .

വിജയികൾക്കുള്ള സമ്മാനം ജൂലൈ മാസം 19 -21 വരെ നടക്കുന്ന കാനഡ സ്‌പിരിച്വൽ ഗ്രൂപ്പ് ഇമ്പാക്ട് 2019 സമ്മർക്യാമ്പിൽ വെച്ച് നൽകപ്പെടും.

പാസ്റ്റർ ജോബിൻ പി മത്തായി ബൈബിൾ ക്വിസ് ഡയറക്ടർ ആയി പ്രവർത്തിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.