ക്രൈസ്തവ എഴുത്തുപുര ഖത്തർ ചാപ്റ്റർ അപ്പർ റൂം പ്രത്യേക പ്രാർത്ഥന നടത്തുന്നു

ദോഹ: ദൈവഹിതമായാൽ ക്രൈസ്തവ എഴുത്തുപുര ഖത്തർ ചാപ്റ്റർ അപ്പർ റൂമിന്റെ ആഭിമുഖ്യത്തിൽ ദോഹയിലുള്ള ആത്മീകരായ സഹോദരിമാരെ ഏകോപിപ്പിച്ചു ഒരു പ്രത്യേക മീറ്റിംഗ് ക്രമീകരിച്ചിരിക്കുന്നു. പ്രസ്തുത മീറ്റിംഗ് 2019 ഫെബ്രുവരി 16- ആം തീയതി വൈകീട്ട് 7 മണി മുതൽ 9 മണി വരെ Hall No. 5, Building No. 2, IDCC കോംപ്ലക്സിൽ വച്ചു നടത്തുവാൻ കർത്താവിൽ ആശ്രയിച്ചു തീരുമാനിച്ചിരിക്കുന്നു.

ഈ യോഗത്തിൽ സിസ്റ്റർ ബെറ്റ്സി കെൻസൺ തന്റെ ജീവിതാനുഭവം പങ്കുവെയ്ക്കുന്നു. സിസ്റ്റർ നിമ്മി അംബുജാക്ഷൻ മുഖ്യ സന്ദേശം നൽകും. കൂടാതെ വിവിധ വിഷയങ്ങൾക്കായി പ്രാർത്ഥിക്കുന്നു. അപ്പർ റൂം ക്വയർ ശ്രുതിമധുരമായ ഗാനങ്ങൾ ആലപിക്കുന്നു. പ്രസ്തുത മീറ്റിംഗിലേക്കു ഖത്തറിലുള്ള എല്ലാ സഹോദരിമാരെയും കർത്തൃനാമത്തിൽ സ്വാഗതം ചെയ്യുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like