ജമ്മു കശ്മീരില്‍ ഭീകരാക്രമണത്തില്‍ 39 ജവാന്മാര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു-ശ്രീനഗര്‍ ഹൈവേയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ 39 ജവാന്‍മാര്‍ കൊലപ്പെട്ടു. അവന്തിപൊരയ്ക്ക് അടുത്ത് ഗൊരിപൊരയിലായിരുന്നു സംഭവം.

വാഹനവ്യൂഹം കടന്നു പോകുന്നതിനിടെ വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ പൊട്ടിത്തെറിക്കുകയും പിന്നാലെ സൈനികര്‍ക്ക് നേരെ വെടിവെക്കുകയുമായിരുന്നു എന്നാണ് പ്രാഥമിക വിവരം. ആക്രമണത്തില്‍ 44-ഓളം ജവാന്‍മാര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഇവരില്‍ പലരുടേയും നില ഗുരുതരമാണ്.

സ്ഫോടനത്തില്‍ ബസ് പൂര്‍ണമായും തകര്‍ന്നു. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം തീവ്രവാദി സംഘടനയായ ജയ്ഷെ മൊഹമ്മദ് ഏറ്റെടുത്തിട്ടുണ്ട്.

-ADVERTISEMENT-

-ADVERTISEMENT-

You might also like